വിപണിയെ താഴേക്ക് വലിച്ച് ബാങ്കിംഗ്, ഐടി ഓഹരികൾ; നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
banks-and-it-drag-nifty-down-nifty-it-closes-3-5-down-supports-are-away-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വന്നെങ്കിലും 17165ന് അടുത്തായി ബൈയിംഗ് അനുഭവപ്പെട്ടു. ഓഗസ്റ്റ് നാലിനും സൂചിക ഇതേ ലെവലിൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറിയിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 246 പോയിന്റുകൾ/1.40 ശതമാനം താഴെയായി 17312  എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38111 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണെങ്കിലും 38000ന് അടുത്തായി സപ്പോർട്ട് എടുത്തു. ഇവിടെ  നിന്നും 140 പോയിന്റുകൾക്ക് ഉള്ളിയായി വശങ്ങളിലേക്ക് സൂചിക വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 246 പോയിന്റുകൾ/ 1.40 ശതമാനം താഴെയായി 38276 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (-1.8%), Nifty Finserv (-1.6%), Nifty IT (-3.5%), Nifty Media (-2%), Nifty Metal (-1.5%), Nifty PSU Bank (-1.6%) എന്നിവ ഇന്ന് കുത്തനെ താഴേക്ക് വീണു. Nifty FMCG (+0.39%) ലാഭത്തിൽ അടച്ചു.

ചൈനീസ് വിപണി ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് വൻ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.

നിർണായക നീക്കങ്ങൾ

വിപണി താഴേക്ക് വീണപ്പോൾ എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകർ തങ്ങളുടെ പണം സുരക്ഷിതമായ ഓഹരികളിലേക്ക് മറ്റിയതാണ് ഇതിന് കാരണം.

Britannia (+1.5%), Nestle (+1.3%), Tata Consumer (+0.52%), ITC (+0.21%), HUL (+0.17%) എന്നിവ നേട്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Amazon, Apple, HP, Google, Microsoft എന്നീ യുഎസ് ഐടി ഓഹരികൾ വെള്ളിയാഴ്ച കുത്തനെ താഴേക്ക് വീണിരുന്നു. ഇതിന് പിന്നാലെ ഐടി ഓഹരികളും ഇന്ന് താഴേക്ക് വീണു. TechM (-4.6%), Infy (-3.9%), Wipro (-3%), HCL Tech (-2.9%), TCS (-2.7%) എന്നിവ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

IDFC First (+0.41%) ഒഴികെയുള്ള ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു. Axis bank (-2.1%), HDFC Bank (-1.7%), ICICI Bank (-1.7%), Kotak Bank (-2.7%), SBI (-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

വരുന്ന ദീപാവലി ദിവസം രാജ്യത്ത് ആദ്യമായി ജിയോ 5ജി സേവനം അവതരിപ്പിക്കുമെന്ന്  Reliance (-0.78%) പ്രഖ്യാപിച്ചു. ഈ വർഷം അവസാനത്തോടെ കമ്പനി എഫ്.എം.സി.ജി മേഖലയിലേക്ക് കടക്കും.

ആഗോള തലത്തിൽ മെറ്റൽ വില ഇടിഞ്ഞതിന് പിന്നാലെ  Hindalco (-2.2%), JSW Steel (-2.6%), Jindal Steel (-0.86%), SAIL (-2.1%), Tata Steel (-2.3%) ഓഹരി താഴേക്ക് വീണു.

6 ശതമാനം നഷ്ടത്തിൽ തുറന്നതിന് പിന്നാലെ IRCTC (-3.7%) ഓഹരി വീണ്ടെടുക്കൽ നടത്തിയെങ്കിലും പിന്നീട് നഷ്ടത്തിൽ അടച്ചു. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് ഓഫർ ഫോർ സെയിൽ നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.

ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും IDFC (+2.7%), Adani Power (+5%- UC) എന്നിവ 10 ശതമാനത്തിന്റെ വീണ്ടെടുക്കൽ നടത്തി.

BEL (+1.1%), HAL (+0.70%), Cochin Shipyard (+3.1%), BHEL (+2.3%) എന്നീ പ്രതിരോധ  ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ആഗോള വിപണികളെ പിന്തുടർന്ന് കൊണ്ട് ഇന്ത്യൻ വിപണിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ഫെഡ് ചെയർമാൻ ജെറോം പവൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും പലിശ നിരക്ക് ഉയർത്തുമെന്നും പറഞ്ഞതിന് പിന്നാലെ യുഎസ് വിപണി വെള്ളിയാഴ്ച കൂപ്പുകുത്തിയിരുന്നു.

17160ന് അടുത്തായി നിഫ്റ്റി ഇന്ന് സപ്പോർട്ട് എടുത്തു. എന്നിരുന്നാലും ഈ നില വളരെ എളുപ്പത്തിൽ തകർന്ന് പോയേക്കാം. അതിനാൽ തന്നെ താഴേക്ക് 16750-800 എന്ന സപ്പോർട്ടിലേക്ക് കൂടി ശ്രദ്ധിക്കാവുന്നതാണ്. നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17450-1480-500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നഷ്ടത്തിൽ തുറന്നതിന് ശേഷവും ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് നീങ്ങിയത്. നിലവിലെ വിപണിയുടെ സാഹചര്യം അനുസരിച്ച് സൂചികയ്ക്ക് 36800ന് അടുത്തായി സപ്പോർട്ട് ഉള്ളതായി പരിഗണിക്കാം.

എച്ച്.ഡി.എഫ്.സി ബാങ്കിന് 2320ന് അടുത്തായി സപ്പോർട്ട് ഉള്ളതായി കാണാം. 

റിലയൻസിന്റെ വാർഷിക പൊയുയോഗം ഇന്ന് നടന്നിരുന്നു. ദീപാവലിയോടെ 5ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുമെന്ന് അംബാനി പറഞ്ഞു.

ജിയോ, എഫ്.എം.സി.ജി, റീട്ടെയിൽ, എനർജി എന്നിവിയിൽ അനേകം പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. 2027 ഓടെ മൂല്യം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് തങ്ങളുടെ ബിസിനസ് വീണ്ടും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് കാണാം. നമ്മുടെ പോർട്ട്ഫോളിയോയും  ഇങ്ങനെ ആയിരിക്കേണ്ടതുണ്ട്. 

വിപണി ഒരിക്കലും നേരെ മുകളിലേക്ക് കയറി പോവുകയില്ല. എപ്പോഴും സൂചിക വശങ്ങളിലേക്കും താഴേക്കും തിരികെ കയറുകയും എല്ലാം ചെയ്തേക്കും. അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ച രീതിയിലാണ് പോകുന്നത്. ക്ഷമയോടെ മികച്ച കമ്പനികളിലെ നിക്ഷേപം തുടരുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023