സപ്പോർട്ട് എടുത്ത് ബാങ്ക് നിഫ്റ്റി, സമ്മർദ്ദ രേഖ മറികടക്കാതെ നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank-nifty-takes-support-but-nifty-near-resistance-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17357 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു. 45 മിനിറ്റിനുള്ളിൽ 140 പോയിന്റുകളുടെ മുന്നേറ്റമാണ് ഓഹരിയിൽ ഉണ്ടായത്. എന്നാൽ 17600ൽ അനുഭവപ്പെട്ട സമ്മർദ്ദം സൂചികയെ മുകളിലേക്ക് കയറാൻ അനുവദിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/0.50 ശതമാനം മുകളിലായി 17577 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37955 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 1.6 ശതമാനത്തിന്റെ മുന്നേറ്റം കാഴ്ചവച്ചു. ഇവിടെ അനുഭവപ്പെട്ട വിൽപ്പ സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു. പിന്നീട് ശക്തി കൈവരിച്ച സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 399 പോയിന്റുകൾ/ 1.04 ശതമാനം മുകളിലായി 38697 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-1.7%) നിഫ്റ്റി ഐടി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളു ഇന്ന് ലാഭത്തിൽ അടച്ചു.  Nifty Bank (+1%), Nifty Auto (+1.8%), Nifty Metal (+1.4%), Nifty PSU Bank (+2.3%) എന്നിവ നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഓട്ടോ ഓഹരികൾ ഏറെയും ഇന്ന് നേട്ടത്തിൽ അടച്ചു. M&M (+3.7%), Eicher Motors (+3%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഇവി മേഖലയിലുള്ള  M&Mന്റെ  സാധ്യതകൾ  നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങൾ ചൂണ്ടികാട്ടി. മേഖലയിലേക്ക് ശക്തമായ സ്മാർട്ട് മണി ഒഴുക്ക് ഉള്ളതായും പല വിദഗ്ധരും പറയപ്പെടുന്നു. 

Infy (-2.1%), TCS (-2%), HCL Tech (-1.3%), TechM (-1.1%), Wirpo (-0.80%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഇന്നലെ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് വീണ Tata Steel (+2%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

ഫിച്ച് ഗ്രൂപ്പിന്റെ ക്രെഡിറ്റ് സൈറ്റ്‌സ് കടബാധ്യത കൂടുതലാണെന്ന  മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ Adani Ports (-0.92%), Adani Ent (-0.69%), Adani Power (-5%-LC), Adani Green (-4.2%), Adani Wilmar (-4.7%) എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

അതേസമയം Adani Trans (+3.3%), ATGL (+1.9%) എന്നീ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

500 കോടി രൂപയുടെ ബ്ലോക്ക് ഡീൽ നടന്നതിന് പിന്നാലെ Devyani International (-5.2%) ഓഹരി കുത്തനെ താഴേക്ക് വീണു.

Titan (+2.6%), Kalyan Jewellers (+10.1%), Rajesh Exports (+0.66%),  PC Jeweller (+2.3%) എന്നീ ആഭരണ ബ്രാൻഡുകൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യയിലെ ആപ്പിൾ വിതരണക്കാരായ Redington (+4%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഗസ്റ്റ് 30ന് ബോണസ് വിതരണത്തിന് തീരുമാനിച്ചതിന് പിന്നാലെ Ruchira Papers (+6.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് ശക്തമായ വീണ്ടെടുക്കലാണ് കാഴ്ചവച്ചത്.

നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 280 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നിരുന്നാലും സൂചിക 17600ന് അടുത്തായി ശക്തമായ സമ്മർദ്ദമാണ് കാഴ്ചവക്കുന്നത്. കാളകൾ വിപണിയുടെ കടിഞ്ഞാൺ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇതിനായി 17600 മറികടക്കേണ്ടതുണ്ട്. ഇതിനൊപ്പം താഴേക്കുള്ള ട്രെൻഡ് ലൈൻ കൂടി സൂചിക മറികടക്കേണ്ടത് ആവശ്യമാണ്.

ഇന്നലെ 38000ന് അടുത്തുള്ള ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ട് സോണിനെ പറ്റി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് കൃത്യമായി അവിടെ തന്നെ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

രാജ്യം സാവധാനം 4 ശതമാനം പണപ്പെരുപ്പം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്ന് ആർബിഐ ഗവർണർ പറഞ്ഞതിന് പിന്നാലെ  11 മണിയോടെയാണ് രണ്ടാം ഘട്ട വീണ്ടെടുക്കൽ ഇന്ന് വിപണിയിൽ ഉണ്ടായത്.

യുകെയുടെ നിർമാണ പിഎംഐ 46.0 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 52.1 ആയിരുന്നു. 51.0 ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023