ദുർബലമായി വിപണി, കൂടുതൽ ഇടിവിനുള്ള സൂചന നൽകി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank-nifty-signals-more-fall-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 18000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. ശേഷം സൂചിക 17880ലേക്ക് വീണു. ഇവിടെ നിന്നും പിന്നീട് സൂചിക 230 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 272 പോയിന്റുകൾ/1.5 ശതമാനം താഴെയായി 17554 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40494 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. 40000 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയ സൂചിക 39900 വരെയെത്തി. ഇവിടെ നിന്നും സൂചിക പിന്നീട് തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 677 പോയിന്റുകൾ/ 1.6 ശതമാനം താഴെയായി 39995
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

NIFTY Metal (-2.64%), NIFTY Media (-1.93%), NIFTY PSU Bank (-1.91%) എന്നിവ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Reliance (-2.2%), HDFC (-1.8%), HDFC Bank (-1.9%), ICICI (-1.7%), Infosys (-1.1%) എന്നിവ നിഫ്റ്റിയെ കൂടുതലായി താഴേക്ക് വലിച്ചു.

Aurobindo Pharma (+2.2%), Glenmark Pharma (+1.6%) എന്നീ ഫാർമ ഓഹരികൾ ശക്തമായ നിലകൊണ്ടു.

ITC (+0.42%), Bajaj Auto (+0.09%), Divis Lab (+0.07%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

വിക്കിപീഡിയ വിവരങ്ങളിൽ ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Adani Ent (-10.5%), Adani Ports (-6.19%), Adani Trans (-5%) ഓഹരി നഷ്ടത്തിൽ അടച്ചു.

Delhivery (-3.6%) ഓഹരിയും കൂപ്പുകുത്തി.

വിപണി മുന്നിലേക്ക് 

ഓക്ടോബർ 19 2022ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി ഇപ്പോഴുള്ളത്. യുഎസ് വിപണി ഇന്നലെ രണ്ട് ശതമാനമാണ് കൂപ്പുകുത്തിയത്. ഇത് ഈ വർഷത്തെ ഏറ്റവും വലിയ പതനം ആയിരുന്നു.

പലിശ നിരക്ക് ഉയർത്തുമെന്ന ഭയമാണ് യുഎസ് വിപണി ഇടിയാനുള്ള കാരണം.

 • പണപ്പെരുപ്പ നിരക്ക് പലിശ നിരക്ക് വർദ്ധനയോട് പ്രതികരിക്കുകയും പതുക്കെ താഴേക്ക് നീങ്ങുകയും ചെയ്യുന്നു.
 • ഉയർന്ന് വരുന്ന തൊഴിൽ ഇല്ലായ്മ.
 • ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ മിനുറ്റ്സ് ഇന്ന് പുറത്ത് വരും.
 • മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് വിപണി ഇന്ന് തുറന്നത്.
 • റഷ്യ-യുഎസ് എന്നീ രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന സംഘർഷം സാധ്യത.


ചിലപ്പോൾ പതനത്തിനുള്ള യഥാർത്ഥ കാരണം ഇനിയാകും പുറത്തുവരിക.

India VIX 10 ശതമാനം ഉയർന്ന് 15 ആയി.

ബാങ്ക് നിഫ്റ്റിയുടെ തിങ്കളാഴ്ചത്തെ ചാർട്ട് നോക്കിയാൽ ശക്തമായ ഒരുപതനത്തിനാണ് സൂക്ഷിക സാക്ഷ്യംവഹിച്ചതെന്ന് കാണാം. 40480 എന്നത് ഒരു നിർണായക നില ആയിരുന്നു. എന്നാൽ സൂചിക ഇന്ന് അവിടെ സമ്മർദ്ദം രേഖപ്പെടുത്തി താഴേക്ക് വീണ് 40000 എന്ന സപ്പോർട്ടും നഷ്ടപ്പെടുത്തി.

ബാങ്ക് നിഫ്റ്റിയുടെ നിലവിലെ സാഹചര്യം നോക്കിയാൽ സൂചിക വരും ദിവസങ്ങളിൽ കൂടുതൽ ഇടിയുമെന്ന് കരുതേണ്ടതുണ്ട്. പതനം തുടർന്നാൽ 39400-500 എന്നിവ ശ്രദ്ധിക്കുക. 38800 ശക്തമായ സപ്പോർട്ട് ആയി ശ്രദ്ധിക്കുക.

റിലയൻസ് കൂപ്പുകുത്തുന്നതും ആശങ്ക ഉയർത്തുന്നു. ഓഹരി 2360ന് താഴേക്ക് വീഴില്ലെന്ന് പ്രതീക്ഷിക്കാം.

ഇന്ന് പുറത്തുവരുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ മിനുറ്റ്സ് പലിശ നിരക്ക് സംബന്ധിച്ച സൂചനകൾ നൽകിയേക്കും.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023