പുതിയ ഉയരങ്ങൾ കീഴടക്കി ബാങ്കിംഗ് സൂചിക, 3.8% നേട്ടത്തിൽ അടച്ച് നിഫ്റ്റി പി.എസ്.യു ബാങ്ക്  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank-nifty-hits-fresh-ath-again-nifty-psu-bank-up-3-8-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഫ്ലാറ്റായി 18570 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ തന്നെ ശക്തമായ നീക്കം കാഴ്ചവെച്ച് 18600 രേഖപ്പെടുത്തി. പിന്നീട് താഴേക്ക് വീണ സൂചിക 18585 വരെ വന്നതിന് ശേഷം തിരികെ കയറി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 48 പോയിന്റുകൾ/0.26 ശതമാനം മുകളിലായി 18609 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43142 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി തുടക്കം മുതൽ തന്നെ ബുള്ളിഷായി കാണപ്പെട്ടു. 43330 എന്ന പ്രതിബന്ധം മറികടന്ന സൂചിക കത്തിക്കയറി എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 42640 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 498 പോയിന്റുകൾ/ 1.1 ശതമാനം മുകളിലായി 43596 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ഇന്ന് ഗ്യാപ്പ് അപ്പിൽ 19185 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19200 എന്ന പ്രതിബന്ധം മറികടന്നതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. എന്നാൽ 19300 മറികടക്കാൻ സാധിക്കാതെ ഇരുന്ന സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 111 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 19292 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty Bank (+1.1%), Nifty PSU Bank (+3.8%) എന്നിവ നേട്ടത്തിൽ അടച്ചു. Nifty Pharma (-1.1%) 1 ശതമാനത്തിൽ ഏറെ ഇടിഞ്ഞു.

കൊവിഡി നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഹോങ്കോഗ് വിപണി ഇന്ന് 3 ശതമാനം ഉയർന്നു. മറ്റു ഏഷ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Axis Bank (+2.7%) എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Bank of Baroda (+6.6%), PNB (+4%), Federal Bank (+2.7%), IndusInd Bank (+2.2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

യുഎസ്എഫ്ഡിഎ കമ്പനിയുടെ ഹാലോൾ യൂണിറ്റിനെ ഇറക്കുമതി അലേർട്ടിന് കീഴിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെ SunPharma (-3.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

Bank of Baroda (+6.6%), Bank of India (+7.9%), Central Bank (+12%), IOB (+6.4%), PSB (+9.9%) തുടങ്ങിയ പിഎസ്.യു ബാങ്ക് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

L&T (+2%) ഓഹരി മൂന്ന് ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പ് രേഖപ്പെടുത്തി.

ബ്രസീലിൽ പുതിയ ഫാക്ടറി ആരംഭിച്ചതിന് പിന്നാല Eicher Motors (+1.9%)
ഓഹരി നേട്ടത്തിൽ അടച്ചു.

GAEL(+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.

2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഉൽപ്പന്നങ്ങൾ അനാവരണം ചെയ്യാനുള്ള പദ്ധതിക്ക് പിന്നാലെ Greaves Cotton (+1.2%) ഓഹരി നേട്ടത്തിൽ അടച്ചു.

1800 എന്ന സപ്പോർട്ട് സോണിൽ നിന്നും Venkey’s (+12.7%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

വിപണി മുന്നിലേക്ക്

ആഴ്ചയിലെ എക്സ്പെയറിക്ക് ഒപ്പം ഇലക്ഷൻ ഫലങ്ങളും പുറത്ത് വന്ന നിർണായക ദിവസമായിരുന്നു ഇന്ന്.

ഇലക്ഷന്റെ ഫലങ്ങൾ ഒന്നും തന്നെ വിപണിയെ ബാധിച്ചില്ല.

ഇന്ന് ടൈറ്റ് റേഞ്ചിൽ വ്യാപാരം നടത്തിയിരുന്ന ബാങ്ക് നിഫ്റ്റി പിന്നീട് ശക്തമായ ബ്രേക്ക് ഔട്ട് നടത്തി.

ബാങ്ക് നിഫ്റ്റിയിൽ ലാഭമെടുപ്പ് നടക്കാനുള്ള സാധ്യത നിലനിൽക്കുന്നു. എന്നാൽ 44500 മറികടക്കുന്നതിന് മുമ്പായി ഇത് പ്രതീക്ഷിക്കാം.

ആരും പ്രതീക്ഷിക്കാത്ത സമയത്താകാം വിപണി താഴേക്ക് വീഴുന്നത്.

നിഫ്റ്റി ഐടി 30000ൽ നിന്നും സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറുമെന്ന് പ്രതീക്ഷിക്കാം.

റിലയൻസ് ഓഹരി ഇന്ന് തിരുത്തലിന് വിധേയമായി. 2640 എന്ന സപ്പോർട്ട് ശ്രദ്ധിക്കുക.

HDFC Bank  ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. എന്നാൽ 1612 എന്ന പ്രതിബന്ധം മറികടന്നു.

വിപണിയിൽ എപ്പോഴാണ് ലാഭമെടുപ്പ് നടക്കുക? നിങ്ങൾക്ക് എന്ത് തോന്നുന്നു?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023