എക്കാലത്തെയും ഉയർന്നനില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി, 18000ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank nifty hits all time high but nifty falls below 18k hdfc bank stays strong post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് 42 പോയിന്റുകൾക്ക് മുകളിലായി 18046 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് മുകളിലേക്ക് കയറായൻ സാധിച്ചില്ല. 230 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കൊണ്ട് ട്രിപിൾ ബോട്ടം പാറ്റേൺ രൂപപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 126 പോയിന്റുകൾ/0.70 ശതമാനം താഴെയായി 17877 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41533 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ശേഷം എക്കാലത്തെയും ഉയർന്ന നിലയായ 41840 എന്ന ഉയർന്ന നില സൂചിക സ്വന്തമാക്കി. പിന്നീട് ഉണ്ടായ ലാഭമെടുപ്പത്തെ തുടർന്ന് താഴേക്ക് വീണ സൂചിക 41150 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 196 പോയിന്റുകൾ/ 0.47 ശതമാനം താഴെയായി 41209 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-14%), Nifty Media 9-2.1%), Nifty Pharma (-1.2%), Nifty Realty (-0.91%) എന്നീ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

2047-ഓടെ ഇന്ത്യൻ വാഹനമേഖല 100% സ്വാശ്രയമാകുമെന്ന് മരുതി സിഇഒ കെനിച്ചി അയുകാവ പറഞ്ഞു.

Maruti (+2.7%), Eicher Motors (+2.2%) എന്നീ ഓട്ടോ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

MRF (+7.9%), CEAT (+20%), Apollo Tyre (+.5%), JK Tyre (+17.4%) എന്നീ ടയർ ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മെറ്റലിൽ നിന്നും Hindalco (-3.9%), Jindal Steel (-2.3%), National Aluminium (-4.1%), SAIL (-2.1%), Tata Seel (-1.9%) എന്നിവ നഷ്ടത്തിൽ അടച്ചു.

Adani Ent (+4.9%), Vedanta (+2.8%) എന്നിവ ലാഭത്തിൽ അടച്ചു.

Infy (-2.8%), TechM (-2.8%), HCL Tech (-1.3%) എന്നീ ഐടി ഓഹരികൾ താഴേക്ക് വീണു.

ഊർജ അനുബന്ധ ഓഹരികളായ NTPC (+1.6%), PowerGrid (+2.2%), Adani Power (+3.8%), Tata Power (+1.6%) എന്നിവ ലാഭത്തിൽ അടച്ചു.

നിക്ഷേപകർ കമ്പനിയുടെ 9 ശതമാനം ഇക്വുറ്റി ഓഹരി വിറ്റഴിച്ചതിന് പിന്നാലെ PVR (-4.3%) കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക്

ബാങ്ക് നിഫ്റ്റി എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 41840 ഇന്ന് രേഖപ്പെടുത്തി.

ബാങ്ക് നിഫ്റ്റി പുതിയ ഉയർന്ന നില കൈവരിച്ചതിന് പിന്നാലെ എന്ത് സംഭവിക്കുമെന്ന് ആർക്കും തന്നെ വ്യക്തത ഇല്ലായിരുന്നു. ആദ്യത്തെ മുന്നേറ്റത്തിന് പിന്നാലെ സൂചികയിൽ ബൈയിംഗ് സമ്മർദ്ദം കണ്ടിരുന്നില്ല. ഇത് ലാഭമെടുപ്പിനുള്ള സൂചനയായി കരുതാം.

എന്നിരുന്നാലും സൂചിക 41000ന് മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. 40000, 40300, 40850, 41000 എന്നിവ എല്ലാം തന്നെ സൂചികയിൽ ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാം.

അതേസമയം നിഫ്റ്റി 17900ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചത് അത്ര നല്ലതല്ല. എന്നാൽ 17,870ൽ നിന്നും സൂചിക സപ്പോർട്ട് എടുത്തതായി കാണാം. 17,700-800 എന്നത് സൂചികയ്ക്ക് ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാം. ബാങ്ക് നിഫ്റ്റി 41000ന് മുകളിൽ തന്നെ നിലനിന്നാൽ നിഫ്റ്റി 18000ന് മുകളിലേക്ക് കയറിയേക്കും.

എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്ന് 1512ൽ സപ്പോർട്ട് രേഖപ്പെടുത്തി 1515ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചതായി കാണാം. ഇത് പോസിറ്റീവ് സൂചന നൽകുന്നു. 1515,1500, 1528,1540 എന്നിവ ഓഹരിയുടെ സുപ്രധാന നിലകളാണ്.

ഫ്രാൻസിന്റെ പ്രതിവർഷ സിപിഐ 5.9 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 5.8 ശതമാനം ആയിരുന്നു.

2022- 23 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.8 ശതമാനത്തിൽ നിന്നും 7 ശതമാനമായി ഫിച്ച് റേറ്റിംഗ് കുറച്ചു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023