വൻ മുന്നേറ്റവുമായി ബാങ്ക് നിഫ്റ്റി, ബ്രേക്ക്ഔട്ടിനൊരുങ്ങി റിലയൻസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17414 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ 120 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി കരടികൾ ഒരുക്കിയ കെണികൾ തകർത്ത് എറിഞ്ഞ് കൊണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 446 പോയിന്റുകൾ/2.5 ശതമാനം മുകളിലായി 17759 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38516 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. സൂചിക മൊത്തമായി അപ്പ് ട്രെൻഡിലാണ് ഇന്ന് വ്യാപാരം നടത്തിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1260 പോയിന്റുകൾ/ 3.29 ശതമാനം മുകളിലായി 39536 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Auto (+2.5%), Nifty Bank (+3.2%), Nifty Finserv (+3.4%), Nifty IT (+2.6%), Nifty PSU Bank (+2.6%), Nifty Realty (+3.4%) എന്നീ മേഖലാ സൂചികകൾ എല്ലാം തന്നെ ഇന്ന് ലാഭത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ബോണസ് വിതരണത്തിനുള്ള റെക്കോർഡ് ഡേറ്റ് സെപ്റ്റംബർ 14നാണെന്ന് Bajaj Finserv (+5.4%) പറഞ്ഞു. Bajaj Finance (+4.9%) ഓഹരിയും നേട്ടത്തിൽ അടച്ചു.
RBL Bank (-0.29%) ഒഴികെയുള്ള ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ നേട്ടത്തിൽ അടച്ചു. Axis Bank (+3.1%), Federal bank (+3.4%), HDFC Bank (+3.2%), ICICI Bank (+3.6%), IndusInd Bank (+4.5%), Kotak Bank (+3.5%), SBI (+3.1%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.
ആഗോള സാമ്പത്തിക സേവന സ്ഥാപനമായ നോമുറ സിംഗപ്പൂർ കമ്പനിയുടെ ഓഹരികൾ വാങ്ങിയതിന് പിന്നാലെ BLS International (+13.8%) ഓഹരി നേട്ടത്തിൽ അടച്ചു.
ബഡാ ദോസ്ത്ത് മോഡൽ വാഹനങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ Ashok Leyland (+3.9%) ഓഹരി നേട്ടത്തിൽ അടച്ചു.
യുഎസ് ആസ്ഥാനമായുള്ള കുട്ടികളുടെ വിനോദ കമ്പനിയായ വൈൽഡ് വർക്ക്സ് ഏറ്റെടുത്തതിന് പിന്നാലെ Nazara Technologies (+4.4%) ഓഹരി നേട്ടത്തിൽ അടച്ചു.
ഓപ്പൺ മാർക്കറ്റിൽ നിന്നും 16,09,000 ഓഹരികൾ വാങ്ങിയതിന് പിന്നാലെ Jindal Steel (+4.1%) ഓഹരി നേട്ടത്തിൽ അടച്ചു.
ഇന്ത്യൻ സർക്കാർ ഡ്രോണുകളുടെ കയറ്റുമതി നയത്തിൽ ഭേദഗതി നിർദ്ദേശിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പറഞ്ഞതിന് പിന്നാലെ Paras Defence (+5.7%) and DCM Shriram (+1.3%), Zen tech (+5.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
ഇന്ത്യൻ ഡ്രോൺ വ്യവസായത്തെ പറ്റി അറിയുവാനായി ലിങ്ക് സന്ദർശിക്കുക.
NTPC (+1.8%), Tata Power (+1.8%), JSW Energy (+7.2%), Adani Power (+5%-UC) എന്നീ ഊർജ്ജ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
SCI (+3.7%), BEML (+1.7%) എന്നിവയും നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചിരുന്നു. യുഎസ് വിപണിയും നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം അടച്ചത്.
അതേസമയം ഇന്ത്യൻ വിപണിയിലേക്ക് നോക്കിയാൽ വലിയ ഗ്യാപ്പ് അപ്പിന് ശേഷം സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തിയതായി കാണാം. 17290 എന്ന നിലയ്ക്ക് മുകളിലായി സൂചിക നിലനിന്നു.
വിപണി തുറക്കുന്നതിന് മുമ്പായി തന്നെ പോസിറ്റീവ് സൂചന നിലനിന്നിരുന്നതായി കാണാം.
എന്നാൽ വിപണി ഇന്ന് ബുള്ളിഷായ നീക്കമാണ് കാഴ്ചവച്ചത്. അഞ്ച് മിനിറ്റ് കാൻഡിൽ 17500-600 എന്നിവിടായി ശക്തമായി നീങ്ങിയത് നിങ്ങൾ കണ്ടിരുന്നോ? മാസാവസാനം ശക്തമായ അടയ്ക്കാൻ വിപണി തയ്യാറാണെന്ന് കാണാം. ബാങ്ക് നിഫ്റ്റിയും നിഫ്റ്റിയും തുടർച്ചയായി ദിവസത്തെ ഉയർന്ന നിലകൾ മറികടന്ന് മുന്നേറുന്നതായി കാണാം.
ഇന്നത്തെ ഒരു ദിവസം മാസത്തെ കാൻഡിലിന്റെ മൊത്തം രൂപം തന്നെ മാറ്റിയതായി കാണാം. ഏറെ മാസങ്ങൾക്ക് ശേഷം വിപണി
ആദ്യമായി മാസത്തെ ട്രെൻഡ് ലൈനിന് അടുത്തായി ശക്തമായി വ്യാപാരം അവസാനിപ്പിച്ചതായി കാണാം. ഏറെ ആഴ്ചകൾക്ക് ശേഷം 3 മണിയോടെ സൂചികയിൽ ശക്തമായ നീക്കവും കാണപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 39000ന് അടുത്താണ് കാണപ്പെട്ടത്. ഇന്നലെ സൂചിക 38000ലേക്ക് വീണിരുന്നു ഇന്ന് അതെ സൂചിക 39500ന് മുകളിലായാണ് വ്യാപാരം നടത്തുന്നത് എന്ന് കാണാം.
3 മണിക്ക് ശേഷം ഹെവിവെയിറ്റ് ഓഹരിളിൽ ശക്തമായ വോള്യത്തിൽ ബൈയിംഗ് നടന്നതായി കാണാം. അതേസമയം മറ്റുള്ളവയുമായി നോക്കുമ്പോൾ റിലയൻസ് ഓഹരിയിൽ സെല്ലിംഗ് വോള്യം കുറവായിരുന്നു. വാർഷിക പൊതുയോഗം കമ്പനിക്ക് ബുള്ളിഷ് പിന്തുണ നൽകിയതായി കാണാം. വരും ആഴ്ചകളിൽ ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
നാളെ ഗണേഷ് ചതുർത്ഥി ആയതിനാൽ വിപണി അവധിയാണ്. ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി കണക്കുകൾ നാളെ പുറത്തുവരും. ആഗോള വിപണികൾ മാന്ദ്യ ഭീഷണി നേരിടുമ്പോൾ ഇത് ഏറെ നിർണായകമായേക്കും.
ഉത്സവ കാലം വരികയായി. ഓഹരികൾ മികച്ച പ്രകടനം കാഴ്ചവക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങൾക്ക് എന്താണ് തോന്നുന്നത്?കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display