സുപ്രധാന സപ്പോർട്ടിൽ വിപണി, ബാങ്ക് നിഫ്റ്റിക്ക് നിർണായകമായി 40000- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
bank nifty at 40000 nifty near major supports post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17574  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. പിന്നീട് 17450ൽ സപ്പോർട്ട് എടുത്ത സൂചിക വീണ്ടും വീണ്ടെടുക്കൽ നടത്തി. എന്നിരുന്നാലും ഇത് നിലനിർത്താൻ സാധിച്ചില്ല.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 43 പോയിന്റുകൾ/0.25 ശതമാനം താഴെയായി 17511 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39983 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ താഴേക്ക് വീണതിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി. എന്നാൽ 40000ന് മുകളിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ  5 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 40001
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

NIFTY Media (-1.77%) and NIFTY Realty (-1.78%) എന്നിവ കുത്തനെ താഴേക്ക് വീണു. NIFTY FMCG (+0.26%), NIFTY Metal (+0.35%), NIFTY PSU Bank (+0.53%) എന്നിവ നേരിയ നേട്ടത്തിൽ അടച്ചു.


ഏഷ്യൻ വിപണികൾ കയറിയിറങ്ങി അടച്ചു. ജർമനി, ഫ്രാൻസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു. യുകെ വിപണി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Axis Bank (+1.3%) ഓഹരി നേട്ടത്തിൽ അടച്ചു.

ബ്രോക്കിംഗ് സ്ഥാപനം ഓഹരിക്ക് ബൈ റേറ്റിംഗ് നൽകിയതിന് പിന്നാലെ GAIL (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

Finolex Cables (+7.9%) ഓഹരി നേട്ടത്തിൽ അടച്ച് 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.

Shipping Corporation of India (+10.75%) ഓഹരിയും നേട്ടത്തിൽ അടച്ചു.

Asian Paints (-3.2%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ ഇടംനേടി.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) കോർപ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് കടക്കാൻ കമ്പനിക്ക് അനുമതി നൽകിയതിന് പിന്നാലെ ZEEL (-3.7%) കൂപ്പുകുത്തി.

വിപണി മുന്നിലേക്ക് 

17,490, 17,445, 17,350 എന്നീ പ്രധാന മൂന്ന് സപ്പോർട്ടുകളാണ് നിഫ്റ്റിയിൽ ഉണ്ടായിരുന്നത്.

എന്നാൽ 17,490 ഇന്ന് മറികടക്കാൻ സൂചിക ശ്രമം നടത്തി.

ബാങ്ക് നിഫ്റ്റി ഇപ്പോൾ 40,000 എന്ന പ്രതബന്ധം പരീക്ഷിച്ച് വരികയാണ്. താഴേക്ക് 39,400-600 എന്നീ സപ്പോർട്ടുകൾ ശ്രദ്ധിക്കുക.

ആർബിഐ കണക്കുകളെ ആധാരമാക്കി പണപ്പെരുപ്പം ഈ വർഷം രണ്ടാം പകുതിയോടെ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ഇന്നത്തെ എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023