ഡിജിറ്റൽ വാലറ്റ് വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി ബജാജ് ഫിനാൻസ്

Home
editorial
bajaj-finance-to-enter-into-digital-wallet-market
undefined

നിരവധി ആനുകൂല്യങ്ങൾ നൽകി ജനങ്ങൾക്ക് ഇടയിൽ ശ്രദ്ധേനേടിയ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനമാണ് ബജാജ് ഫിനാൻസ്. ഡിജിറ്റൽ വാലറ്റ് വിപണിയിലേക്ക് കടക്കാൻ ബജാജ് ഫിനാൻസിന് ആർ.ബി.ഐയുടെ അനുമതി ലഭിച്ചു. ഇത് എന്താണെന്നും ഇതിലൂടെ കമ്പനിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്തെല്ലാമാകുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

എന്താണ് PPIs?

ഒരു ഉപകരണത്തിൽ അടങ്ങിയിട്ടുള്ള മൂല്യത്തിന് അനുസരിച്ച് സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ തേടുകയോ ചെയ്യുന്നതിനാണ് PPI അഥവ പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റ് എന്ന് പറയുന്നത്.  മൊബെെൽ വാലറ്റുകൾ, വൗച്ചറുകൾ, മാഗ്നറ്റിക്ക് ചിപ്പുകൾ  തുടങ്ങി പല വിധത്തിലാകും ഇവ കാണപ്പെടുക. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കിംഗ്, നോൺ ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് മാത്രമെ സെമി ക്ലോസ്ഡ് പി.പി.ഐകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളു.

കഥ ഇങ്ങനെ

കഴിഞ്ഞ ആഴ്ചയാണ് ഡിജിറ്റൽ വാലറ്റ് ആരംഭിക്കുന്നതിനായി ബജാജ് ഫിനാൻസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത്. ഇത് സെമി ക്ലോസ്ഡ് പെയ്മെന്റ് ഇൻസ്ട്രമെന്റ്  വിതരണം ചെയ്യാനുള്ള അനുമതി നൽകുന്നു. ഇവിടെ ദീർഘകാല വാലിഡിറ്റി ഉള്ളതിനാൽ കമ്പനിക്ക് ഓരോ വർഷവും അധികാരികളിൽ നിന്നും പുതിയ അനുമതി തേടേണ്ടത്തിന്റെ ആവശ്യകതയില്ല. ഇതോടെ ബജാജ് പ്രീപെയ്ഡ് പേയ്‌മെന്റ് ബിസിനസ്  സ്ഥാപനങ്ങളായ പേടിഎം, ആമസോൺ എന്നിവയുടെ എതിരാളിയാകും.

ഇത് വളരെ മികച്ച ഒരു കാര്യമാണ്. എല്ലാ വർഷവും അംഗീകാരം തേടുന്നത് വാലറ്റിന്റെ ഉപയോക്താക്കളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് കൊണ്ട് പ്രർത്തനങ്ങൾ ശക്തമാക്കുന്നതിലൂടെ സേവനങ്ങൾ വിപുലീകരിക്കാൻ എൻ.ബി.എഫ്.സി  പദ്ധതിയിടുന്നുവെന്ന് വേണം വിലയിരുത്താൻ.

കമ്പനി ഇതിനോട് അകം തന്നെ കഴിഞ്ഞ ജനുവരിയിൽ  ഭാരത് ബിൽ പേ സിസ്റ്റം ബജാജ് പേയിൽ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. യുപിഐ പേയ്മെന്റ് സിസ്റ്റം ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. ഇതോടെ  ഉപഭോക്താക്കൾക്ക് ബജാജ് പേയിലൂടെ  UPI, PPI, EMI cards, credit cards എന്നിവ ഉപയോഗിക്കാൻ സാധിക്കും.

യുപിഐ ഡിജിറ്റൽ വാലറ്റിനെ കടത്തിവെട്ടുമോ?

ഡിജിറ്റൽ വാലറ്റുകൾ മുൻ കാലങ്ങളിൽ ഏറെ ഉപയോഗിച്ചു വന്നിരുന്നെങ്കിലും യുപിഐയുടെ വരവോടെ ഇതിന്റെ പ്രസക്തി മങ്ങി തുടങ്ങി. യുപിഐയുടെ വരവ് മാത്രമല്ല ഡിജിറ്റൽ വാലറ്റുകളുടെ ഉപയോഗത്തെ ബാധിച്ചത്. മറിച്ച് കെവെെസി മാനദണ്ഡങ്ങളും ഇതിന് എതിരെ ഭവിച്ചു. 2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെയുള്ള ഇന്ത്യയിലെ ഇ-മാർക്കറ്റ് ഷെയർ 40 മുതൽ 50 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.

യുപിഐയും ഡിജിറ്റൽ വാലറ്റുകളും തമ്മിൽ എന്താണ് വ്യത്യാസമെന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. യുപിഐയിലൂടെ ഒരു ബാങ്കിൽ നിന്നും മാറ്റൊരു ബാങ്കിലേക്ക് നേരിട്ടാണ് പണം കെെമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ  ഡിജിറ്റൽ വാലറ്റ് എന്നത് പണം കെെമാറ്റം ചെയ്യുന്ന ബാങ്കുകൾക്ക് ഇടയിൽ ഒരു ഇടനിലക്കാരനായി നിൽക്കുന്നു.

എന്നാൽ ഈ രണ്ട് ട്രാൻസാക്ഷനും ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഐ ഉപയോഗിച്ചു കൊണ്ട്  ഒരു തവണ കെെമാറ്റം ചെയ്യാവുന്ന പരമാവധി തുക എന്നത് ഒരു ലക്ഷം രൂപയാണ്. എന്നാൽ വാലറ്റ് ട്രാൻസാക്ഷനിലൂടെ കെവെെസി നടപ്പാക്കാത്ത ഉപഭോക്താക്കൾക്ക് പ്രതിമാസം 10000 രൂപ മാത്രമെ കെെമാറാൻ സാധിക്കുകയുള്ളു. ഇത് അനേകം ഉപഭോക്താക്കൾ യുപിഐയിലേക്ക് മാറാൻ കാരണമായി.

പിന്നീട്  ഇത്തരം പേയ്മെന്റ് ഇൻസ്ട്രമെന്റുകളെ സഹായിക്കുന്നതിനായി ആർബിഐ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവന്നു. 2021 ഏപ്രിൽ 9 ന് വാലറ്റുകളുടെ സംഭരണ ​​പരിധി രണ്ട് ലക്ഷം രൂപ വരെ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.

തത്സമയ സെറ്റിൽമെന്റും ദേശീയ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റവും നടത്താൻ അനുമതി ലഭിച്ചതും ബാങ്കുകൾക്ക് നേട്ടമായി. ഒരു തേർഡ് പാർട്ടി ദാതാവിന് തങ്ങളുടെ പ്രധാന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കെെമാറാൻ ആഗ്രഹിക്കാത്ത  ഉപഭോക്താക്കൾക്ക് ഇത് പ്രയോജനം ചെയ്യും.

നിഗമനം

പുതിയ നീക്കം കൂടുതൽ ഉപഭോക്താക്കളെ നേടി നൽകുമെന്ന് ബജാജ് ഫിനാൻസ് പ്രതീക്ഷിക്കുന്നു. കമ്പനിക്ക് ഇതിനോട് അകം തന്നെ ശക്തമായ ഉപഭോക്ത അടിത്തറയാണുള്ളത്. ഡിജിറ്റൽ വാലറ്റുകൾ കമ്പനിയുടെ നിലവിലുള്ള ഉപഭോക്താക്കളെ വലിയ രീതിൽ ആകർഷിക്കും. പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഡിജിറ്റൽ വാലറ്റ് ബിസിനസ് വർദ്ധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ യുപിഐയുടെ ജനപ്രീതി മറികടക്കാൻ ഇത് പര്യാപ്തമാകുമോ? സാധ്യമാകുമെന്ന് കരുതാനാകില്ല. കാരണം ഡിജിറ്റൽ വാലറ്റിലൂടെ നിങ്ങൾ ഇപ്പോഴും കെ‌വൈ‌സി പ്രക്രിയയ്ക്ക് വിധേയരാകണം. അതേസമയം യു‌പി‌ഐയിൽ ഉപഭോക്താക്കൾക്ക്  ഈ തടസം നേരിടേണ്ടിവരില്ല.

ഇ-വാലറ്റുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന് വാലറ്റുകളിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് മേൽ പലിശ നൽകിയാൽ കൂടുതൽ ആളുകൾ ഇതിന്റെ ഭാഗമായേക്കും.

ബജാജ് ഫിനാൻസ് പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.


Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 2nd, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023