9 ശതമാനം നേട്ടത്തിൽ അടച്ച് ആക്സിസ് ബാങ്ക്, നിർണായകമായി കമ്പനി ഫലങ്ങൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
axis-bank-gains-9-results-controlling-indian-market-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ്  അപ്പിൽ 17622 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഓപ്പണിംഗ് ലെവലിന് മുകളിലായി അസ്ഥിരമായി നിന്നു. ശേഷം സൂചിക കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 17520 രേഖപ്പെടുത്തി. അവിടെ നിന്നും ശക്തമായ നീക്കമാണ് മുകളിലേക്ക് സൂചിക നടത്തിയത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17576 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40370 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.  ദിവസത്തെ ഉയർന്ന നിലയായ 41000 വരെ സൂചിക കീഴടക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 684 പോയിന്റുകൾ/ 1.71 ശതമാനം മുകളിലായി 40784 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഏറെയും മേഖലാ സൂചികകൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty Bank (+1.7%), Nifty Media (-1.9%), Nifty Metal (-0.92%), Nifty PSU Bank (+1.8%) എന്നിവ പ്രധാന നീക്കം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ദുർബലമായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Axis Bank (+9%), Kotak Bank (+2.1%), ICICI Bank (+2%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Axis Bank പ്രതിവർഷ അറ്റാദായം 70 ശതമാനത്തിൽ ഏറെ രേഖപ്പെടുത്തി. ഓഹരി എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്.

Shree Cements (-4.3%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

പ്രതിവർഷ അറ്റാദായം 39 ശതമാനം ഉയർന്ന് 1560 കോടി രൂപയായതിന് പിന്നാലെ Bajaj Finserv (-2.3%) ഓഹരി നേട്ടത്തിൽ അടച്ചു. Bajaj Finance (-3.2%) ഓഹരിയും നഷ്ടത്തിൽ അടച്ചു.

CSB Bank(-5.8%), Karur Vyasa Bank (-1.4%), Atul (-2.5%), IDBI Bank (-1.4%), Ambuja Cements (-1%), Hindustan Zinc(+1%), Cartrade Tech (+4.3%), Route Mobile (-6%) Laurus Labs (-7.5%) എന്നീ കമ്പനികളുടെ ഫലങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു.

രണ്ടാം പാദത്തിൽ അറ്റാദായം 326 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ HDFC Life (+0.88%) ഓഹരി നേട്ടത്തിൽ അടച്ചു. SBI Life (+1.9%) ഓഹരിയും നേട്ടത്തിൽ അടച്ചു.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Mphasis (-4.8%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

നിഫ്റ്റി പി.എസ്.യു ബാങ്ക്സ് ഇന്ന് ശക്തമായ നീക്കമാണ് കാഴ്ചവെച്ചത്. ആഴ്ചയിൽ മാത്രം 11 ശതമാനത്തിന്റെ നീക്കം സൂചിക നടത്തി. രണ്ട് വർഷത്തിനുള്ളിൽ നടത്തിയിട്ടുള്ള ഏറ്റവും വലിയ നീക്കമാണിത്.

നിഫ്റ്റി 17530ന് മുകളിലും ബാങ്ക് നിഫ്റ്റി 40000ന് മുകളിലുമായി പോസിറ്റീവ് ആയി കാണപ്പെടുന്നു.

അപ്പോഴും സൂചികയിൽ താഴേക്ക് നീങ്ങാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ദീപാവലി പ്രമാണിച്ച് അടുത്ത ആഴ്ച തിങ്കൾ, ബുധൻ ദിവസങ്ങളിൽ വിപണി അവധിയാണ്. തിങ്കളാഴ്ച മുഹുർത്ത വ്യാപാരം 6:15 മുതൽ 7:15 വരെ ഉണ്ടാകും.

ഇക്കാരണത്താൽ തന്നെ ആഗോള വിപണികൾ വരും ദിവസങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കേണ്ടതുണ്ട്.

മുഹുർത്ത വ്യാപാര ദിവസം ഏത് ഓഹരിയിൽ നിക്ഷേപം നടത്താനാണ്
നിങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023