ഭാരത്പേ വിവാദം കത്തിനിൽക്കുമ്പോൾ അവധിയിൽ പ്രവേശിച്ച് സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ; നീക്കം എന്തിന്?

Home
editorial
ashneer-grover-vs-bharatpe-controversy-know-more
undefined

ലോക പ്രശസ്ത ബിസിനസ് റിയാലിറ്റി ടി.വി. സീരീസായ ‘ഷാർക്ക് ടാങ്കി’ന്റെ അടുത്തിടെ ആരംഭിച്ച ഇന്ത്യൻ പതിപ്പായ “ഷാർക്ക് ടാങ്ക് ഇന്ത്യ” രാജ്യത്തെ സംരഭകർക്ക് ഇടയിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. സ്റ്റാർട്ട് അപ്പും ബിസിനസും എല്ലാം തന്നെ ബാലികേറാമലയാണെന്നും ബുദ്ധിമുട്ടാണെന്നും കരുതിയിരുന്ന ആളുകൾ എല്ലാം തന്നെ പിന്നീട് അതിനെ പറ്റി സംസാരിക്കാൻ ആരംഭിച്ചതായി കാണാം. പരിപാടിയിലെ പ്രധാന നിക്ഷേപകരിൽ ഒരാളായിരുന്നു അഷ്നീർ ഗ്രോവർ. അടുത്തിടെ നടന്ന ചില സംഭവവികാസങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഷാർക്ക് ടാങ്ക് എന്ന ബിസിനസ്സ് റിയാലിറ്റി ടെലിവിഷൻ പരമ്പരയിലെ അഷ്‌നീറിന്റെ സ്വഭാവത്തെ കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചുമാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കാണ് മാർക്കറ്റ്ഫീഡും ഇന്ന് ഉറ്റുനോക്കുന്നത്.

ഭാരത്പേ ആരംഭിക്കുന്നതിന് മുമ്പുള്ള ജീവിതം

  • 1982 ജൂൺ 14ന് ഡൽഹിയിലാണ് അഷ്‌നീർ ഗ്രോവർ ജനിച്ചത്.  ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഹമ്മദാബാദിൽ നിന്നും ബിസിനസ് ബിരുദവും അഷ്‌നീർ സ്വന്തമാക്കി.
  • 2002-ൽ INSA-Lyon സർവ്വകലാശാലയുമായുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി 450 പേരുടെ ബാച്ചിൽ ഐഐടി ഡൽഹി തിരഞ്ഞെടുത്ത ആറ് വിദ്യാർത്ഥികളിൽ അഷ്‌നീറും ഉൾപ്പെടുന്നു. ഫ്രഞ്ച് എംബസി അദ്ദേഹത്തിന് 6000 യൂറോയുടെ സ്കോളർഷിപ്പ് നൽകി.

  • തുടർന്നുള്ള വർഷങ്ങളിൽ കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലും അമേരിക്കൻ എക്‌സ്‌പ്രസിലും അഷ്‌നീർ പ്രവർത്തിച്ചു. ഗ്രോഫേഴ്‌സിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന അദ്ദേഹം പിന്നീട് അവിടുത്തെ സ്ഥാപകരായ അൽബിന്ദർ ദിൻഡ്‌സയും സൗരഭ് കുമാറുമായി ചേർന്ന് കൊണ്ട് കമ്പനി നിർമ്മിച്ചു. പിന്നീട്  പിസി ജ്വല്ലേഴ്‌സിലെ ന്യൂ ബിസിനസ്സ് തലവനായ അഷ്‌നീർ  ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകി.

ഭാരത്പേ

  • 2018-ൽ, അഷ്‌നീർ ഗ്രോവർ ഐഐടി ഡൽഹി വിദ്യാർത്ഥിയായ ശാശ്വത് നകർണിനെ ഒരു ടെക് ഇവന്റിൽ വച്ച് കണ്ടുമുട്ടികയും അവിടെവച്ച് അവർ ഫിൻ‌ടെക് വ്യവസായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം അവർ ഭാരത്പേ എന്ന സ്ഥാപനം ആരംഭിച്ചു. 
  • ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിൻടെക് കമ്പനിയാണ് ഭാരത്പേ.  കമ്പനി മൂന്ന് ബിസിനസ് സെഗ്‌മെന്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. – 1) യുപിഐ പേയ്‌മെന്റുകൾക്കായി ഇന്റർഓപ്പറബിൾ ക്യുആർ കോഡ്, 2) കാർഡ് സ്വീകരിക്കുന്നതിന് ഭാരത് സ്വൈപ്പ്, 3) ചെറുകിട വ്യാപാരികൾക്കുള്ള വായ്പ വിതരണം.

  • ന്യൂയോർക്ക് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബലിൽ നിന്നും മറ്റുള്ളവരിൽ നിന്നുമായി ഭാരത്‌പേ അടുത്തിടെ 370 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. സെൻട്രം ഫിനാൻസിന്റെ പങ്കാളിത്തത്തിൽ, കമ്പനി ആർബിഐയിൽ നിന്ന് സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസും നേടിയിട്ടുണ്ട്. ഈ ലൈസൻസ് വഴി മൈക്രോ ഫിനാൻസിംഗിലേക്ക് കടക്കാൻ കമ്പനി പദ്ധതിയിടുന്നു.

  • അഷ്‌നീർ ഒരു സജീവ വെഞ്ച്വർ ക്യാപിറ്റലിസ്റ്റാണ്, അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 18 സ്റ്റാർട്ടപ്പുകൾ ഉണ്ട്. അദ്ദേഹത്തിന്റെ  ആസ്തി എന്നത്  ഏകദേശം 21,300 കോടി രൂപയാണ്.

നിലനിൽക്കുന്ന വിവാദം

അഷ്‌നീർ ഗ്രോവറും ഭാര്യയും കൊട്ടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരനും തമ്മിൽ തർക്കിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നൈയ്ക്ക ഐപിഒ അലോട്ട്‌മെന്റ് നേടുന്നതിൽ പരാജയപ്പെട്ടതിന് ബാങ്ക് ജീവനക്കാരനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ അഷ്നീർ നടത്തിയതായി ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്തമാണ്. എന്നാൽ ക്ലിപ്പ് വ്യാജമാണെന്ന് അഷ്‌നീർ സോഷ്യൽ മീഡിയയിലൂടെ പിന്നീട് പ്രതികരിച്ചു. 

അഷ്‌നീർ ഗ്രോവർ, ഭാര്യ മാധുരി ജെയിൻ ഗ്രോവർ  എന്നിവർക്ക് എതിരെ ഭരണപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഭാരത്‌പേയുടെ ബോർഡ് അന്വേഷണം നടത്തുന്നതായും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് അഷ്‌നീർ ഗ്രോവർ തൽക്കാലികമായി അവധിയിൽ പ്രവേശിച്ചത്. “ഏറെ ആലോചനകൾക്ക് ശേഷം, മാർച്ച് അവസാനം വരെ ഭാരത്‌പേയിൽ നിന്ന് താൽക്കാലികമായി അവധിയെടുക്കാൻ ഞാൻ തീരുമാനിച്ചു. 2022 ഏപ്രിൽ 1-നോ അതിനുമുമ്പോ ഞാൻ തിരിച്ചെത്തും.” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അഹ്നീർ ഗ്രോവർ ഭാരത്പേ വിടണമെന്ന് നിക്ഷേപക ബോർഡ് ആഗ്രഹിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്. അതേസമയം ഭാരത്‌പേ സിഇഒ സുഹൈൽ സമീറിനെ നീക്കം ചെയ്യണമെന്ന് അഷ്‌നീർ ഗ്രോവർ ആവശ്യപ്പെട്ടു. 4000 കോടി രൂപയുടെ തന്റെ ഓഹരി നിക്ഷേപക ബോർഡ് വാങ്ങിയാൽ ഭാരത്‌പേ വിടുന്നതിന് തനിക്ക് പ്രശ്‌നമില്ലെന്ന് അഷ്‌നീർ ഗ്രോവർ പറഞ്ഞു.

അഷ്‌നീർ ഗ്രോവർ ഒരു മികച്ച സംരംഭകനാണ്. അദ്ദേഹത്തിന്റെ വിചിത്രമായ ആശയവിനിമയ ശൈലി മീം ലോകത്തെ ശ്രദ്ധപിടിച്ച് പറ്റി. സ്റ്റാർട്ടപ്പ് ലോകത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി സ്ഥാപിതമായപ്പോൾ, ഷാർക്ക് ടാങ്കിലെ പെരുമാറ്റം അദ്ദേഹത്തിന് ഒരു പ്രത്യേക ബ്രാൻഡിംഗ് നൽകി. ഗ്രോവറിന്റെ ബുദ്ധികേന്ദ്രമായ ഭാരത്പേ, ഇന്ത്യയിലെ ചെറുകിട വ്യാപാരികൾക്കുള്ള ഡിജിറ്റൽ പേയ്‌മെന്റിൽ വിപ്ലവം സൃഷ്ടിച്ചു. ഭാരത്‌പേ തീർച്ചയായും ഒരു നല്ല സാമൂഹിക സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്, നമ്മുടെ അടുത്തുള്ള പലചരക്ക് കടയിലോ പഴക്കടയിലോ പോലും ഇത് ഉള്ളതായി കാണാം. 

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 16th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023