കുതിച്ചുയരുന്ന ഇന്ത്യൻ ഒടിടി വ്യവസായം; കൂടുതൽ അറിയാം

Home
editorial
an-overview-of-indias-booming-ott-market
undefined

ഇന്ത്യൻ എന്റർടൈൻമെന്റ് മേഖല വളരെ ഓരോ ദിവസവും ശക്തമായി വരികയാണ്. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിച്ചതോടെ ഡിജിറ്റൽ ഉള്ളടക്കം ശക്തമായി വളർച്ച കൈവരിക്കുന്നത് കാണാം.  ദൂരദർശനിൽ നിന്നും ഡിടിച്ചിലേക്കും അവിടെ നിന്നും ഒടിടിയിലേക്കുമുള്ള മാറ്റം വളരെ വലുതാണ്. ഉള്ളടക്കങ്ങൾ കാണുന്നതിൽ പ്രേക്ഷകർക്ക് സംഭവിച്ച മാറ്റങ്ങളും ഏറെ വലുതാണെന്ന് കാണാം. Eros Now-KPMG റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഒരു OTT കാഴ്ചക്കാരൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒരു ദിവസം ഏകദേശം 70 മിനിറ്റ് ചെലവഴിക്കുന്നതായി പറയുന്നു.

ഇന്ത്യൻ ഒടിടി വ്യവസായത്തിന്റെ വളർച്ചയും മറ്റു സാധ്യതകളുമാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

ഇന്ത്യയിലെ ഒടിടി ഫ്ലാറ്റ്ഫോമുകളുടെ തുടക്കം

2008ൽ പ്രവർത്തനം ആരംഭിച്ച BIGFlix ആണ് ഇന്ത്യയിലെ ആദ്യത്തെ ഒടിടി ഫ്ലാറ്റ്ഫോം.

ആദ്യ ഒടിടി ഫ്ലാറ്റ്ഫോം മൊബൈൽ ആപ്പ് ആയ  nexGTv 2010ലാണ് ആരംഭിച്ചത്.  2013-ലും 2014-ലും, മൊബൈൽ ഉപകരണങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്ന ആദ്യത്തെ ആപ്പായി nexGTV മാറി. 2015-ൽ ഹോട്ട്‌സ്റ്റാർ ഐപിഎല്ലിന്റെ തത്സമയ സ്ട്രീം അവകാശം സ്വന്തമാക്കിയതിന് ശേഷം ഈ ഫ്ലാറ്റ്ഫോമും ശക്തമായ വളർച്ച നേടി.

DittoTV (Zee), Sony Liv എന്നിവ 2013-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ,  ഇന്ത്യൻ ഒടിടി രംഗത്ത് ഗണ്യമായ മുന്നേറ്റം ഉണ്ടായി.സ്റ്റാർ, സോണി, വയാകോം, സീ തുടങ്ങിയവയുൾപ്പെടെ ജനപ്രിയ മീഡിയ ചാനലുകളിലുടനീളം ഷോകൾ അടങ്ങിയ ഒരു അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമായിരുന്നു ഡിറ്റോടിവി. 

ഇൻറർനെറ്റിലൂടെ സ്ട്രീമിംഗ് മീഡിയ വിതരണം ചെയ്യുന്ന ഓവർ-ദി-ടോപ്പ് മീഡിയ സേവനങ്ങളുടെ ഏകദേശം 46 ദാതാക്കൾ നിലവിൽ ഇന്ത്യയിലുണ്ട്.

ഇന്ത്യൻ ഒടിടി വിപണി എങ്ങനെ ?

1980-കളിൽ വീഡിയോ കാസറ്റ് റെക്കോർഡറുകളും പ്ലെയറുകളും ദ്രുതഗതിയിലുള്ള വളർച്ചയാണ് കാഴ്ചവെച്ചിരുന്നത്. സിനിമ തിയേറ്ററുകളിൽ പോയി ചലച്ചിത്രങ്ങൾ കാണുന്നതിൽ നിന്നും ആളുകളെ ഇവ ഏറെ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മൾട്ടിപ്ലെക്സുകളുടെ വരവോടെ ഡിവിഡി മേഖല തകർന്നു. എന്നാൽ ഇപ്പോൾ ഒടിടി കടന്ന് വന്നു കൊണ്ട് മൾട്ടിപ്ലെക്സുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്.

മീഡിയ പാർട്‌ണേഴ്‌സ് ഏഷ്യ (എംപിഎ) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 2022-ൽ 3 ബില്യൺ ഡോളർ വരുമാനമുള്ള ഇന്ത്യയിലെ OTT സ്ട്രീമിംഗ് വീഡിയോ മാർക്കറ്റ് അതിന്റെ രണ്ടാം വളർച്ചാ ഘട്ടത്തിലാണ്. ഇതുവരെ, വിനോദ വ്യവസായത്തിന്റെ വിഹിതത്തിന്റെയും വരുമാനത്തിന്റെയും 7-9 ശതമാനം ഒടിടി സ്വന്തമാക്കിയിട്ടുണ്ട്. 40ൽ അധികം സ്ഥാപനങ്ങളാണ് വിവിധ ഭാഷകളിലായി ഒടിടിയിലൂടെ ഉള്ളടക്കങ്ങൾ പുറത്തുവിടുന്നത്. ഇന്ത്യയിൽ നിലവിൽ 45 ദശലക്ഷത്തിലധികം OTT വരിക്കാരുണ്ട്. 2023 അവസാനത്തോടെ ഇത് 50 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ഓടെ ഒടിടി വിപണി 12000 കോടിയിലേക്ക് എത്തി 36 ശതമാനത്തിന്റെ സി.എ.ജി.ആർ നേട്ടം നൽകുമെന്നാണ് കരുതുന്നത്.

ഒടിടി ഫ്ലാറ്റ്ഫോമുകളുടെ വളർച്ചയ്ക്ക് പിന്നിലെ കാരണം?

 • ഇൻറർനെറ്റ് ഇൻഫ്രാസ്ട്രക്ചറിന്റെ ദ്രുതഗതിയിലുള്ള വളർച്ചയാണ്  OTT യുടെ ഇന്ത്യയിലെ വൻ ജനപ്രീതിക്കും വിജയത്തിനും കാരണം. അതിന്റെ വിജയത്തിന് കടപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നേരിട്ട് കാഴ്ചക്കാരിലേക്ക് ഉള്ളടക്കങ്ങൾ എത്തിക്കാൻ കമ്പനിക്ക് സാധിച്ചു.
 • കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആളുകൾ വീടുകളിൽ തന്നെ അടച്ചിട്ടിരുന്നത് ഒടിടി ഫ്ലാറ്റ്ഫോമുകളുടെ വിജയത്തിന് കാരണമായി.
 • എവിടെയായിരുന്നാലും മീഡിയ സ്ട്രീം ചെയ്യാം എന്നതിലുപരി കുറഞ്ഞ ചെലവിൽ പരസ്യരഹിത സേവനങ്ങൾ സ്ട്രീം ചെയ്യാനും ഓഫ്‌ലൈനായി ഉപയോഗിക്കുന്നതിന് അവരുടെ ഉപകരണങ്ങളിൽ ഒന്നിലധികം ഭാഷകളിലുടനീളം വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്നത് ഒടിടിയുടെ വിജയത്തിന് കാരണമായി.
 • ചില ടിവി ഷോകളും സിനിമകളും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പുതന്നെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ അവതരിപ്പിക്കപ്പെടുന്നു.
 • ഗുണമേന്മയുള്ളതും പുതുമയുള്ളതുമായ ഉള്ളടക്കങ്ങൾക്കായി ആളുകൾ ഒടിടിയിലേക്ക് ചവടുവെക്കുന്നു.
 • ലോകത്തുള്ള എല്ലാ ക്രിയേറ്റേഴ്സിന് വേണ്ടിയും ഒടിടി വൻ അവസരമാണ് ഒരുക്കിയത്.

ഒടിടി ഫ്ലാറ്റ്ഫോമുകൾ നേരിടുന്ന വെല്ലുവിളി

 • സുരക്ഷ, സ്വകാര്യത എന്നിവയാണ് ഒടിടി ഫ്ലാറ്റ്ഫോമുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
 • OTT സേവനങ്ങളുടെ മറ്റൊരു പ്രശ്നം സെൻസർഷിപ്പിന്റെ അഭാവമാണ്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ അതിൽ ഉണ്ടാകാം
 • കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് കാഴ്ചയുടെ എക്സ്പീരിയൻസ് ലഭിച്ചേക്കില്ല.
 • കാഴ്ചക്കാർ ഒടിടിയിലേക്ക് സാവധാനം മാറിയേക്കാം.

 • OTT പ്ലാറ്റ്‌ഫോമുകളുടെ കാഴ്ചക്കാർക്ക് ഒരു പ്രധാന നേട്ടം അവർ വാഗ്ദാനം ചെയ്യുന്ന പരസ്യരഹിത ഉള്ളടക്കമാണ്. എന്നിരുന്നാലും, വരുമാനം വർദ്ധിപ്പിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് ഇപ്പോൾ പരസ്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇത് മാറുന്നതായി തോന്നുന്നു.

ഇന്ത്യയിലുള്ള ഒടിടി ഫ്ലാറ്റ്ഫോമുകൾ

OTT സേവനങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കാർ ഇപ്പോൾ വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. Netflix, Amazon Prime Video, Disney+ Hotstar, ALTBalaji,  Zee 5, Aha, Voot, SonyLIV, Viu, Hoichoi എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഒടിടി ഫ്ലാറ്റ്ഫോമുകൾ.  ഈ പ്ലാറ്റ്‌ഫോമുകളെല്ലാം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെയും അനുയോജ്യമായ ഉപകരണങ്ങളുടെയും കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ മേഖലയിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ടാറ്റ പ്ലേ ബിംഗ് പോലുള്ള സംയോജിത ഒടിടി സേവനങ്ങളിൽ ഗണ്യമായ വളർച്ചയുണ്ടാകുന്നു. Disney+ Hotstar, MX Player, Voot, Zee5, SonyLIV എന്നിവയുൾപ്പെടെ 16-ലധികം ആപ്പുകളിലേക്ക് ഇത് ആക്‌സസ് നൽകുന്നു. ZEEL-Sony, Jio Cinema OTT-Viacom 18 മീഡിയ എന്നിവ തമ്മിലുള്ള ലയനവും Netflix-ന്റെയും Amazon Prime-ന്റെയും ഉയർന്ന സ്ഥാനത്തിന് ഭീഷണിയായേക്കാം.

ഭാവി സാധ്യതകൾ

ഇന്ത്യയിൽ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് മീഡിയ & എന്റർടൈൻമെന്റ് വിഭാഗം. എന്നിരുന്നാലും, വികസിച്ചുകൊണ്ടിരിക്കുന്ന ഉള്ളടക്ക ട്രെൻഡുകളും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങളും നിലനിർത്തുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

ഉപഭോക്താക്കൾ എവിടെയായിരുന്നാലും വൈവിധ്യമാർന്ന ഉള്ളടക്കം കാണുന്നതിന് കൂടുതൽ താത്പര്യമുള്ളവരാണ്. അസന്റ് ഗ്രൂപ്പ് ഇന്ത്യ നടത്തിയ ഒരു സർവേ പ്രകാരം 68.9 ശതമാനം ആളുകൾ പരമ്പരാഗത വിനോദ മാർഗങ്ങളേക്കാൾ ഒടിടി കാണാൻ ഇഷ്ടപ്പെടുന്നു. കൊവിഡ് സമയത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉപഭോഗം വർദ്ധിച്ചു, കാരണം ആളുകൾ പുറത്തുപോകുന്നതിനേക്കാൾ വീട്ടിൽ തന്നെ തുടരാൻ ആസമയം നിർബന്ധിതരായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരിക്കാരെ ആകർഷിക്കുന്നതിൽ അവർക്ക് അനുകൂലമായി പ്രവർത്തിച്ചു.

ഒടിടി ശക്തി കൈവരിക്കുന്നതോടെ പരമ്പരാഗത ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും പ്ലാറ്റ്‌ഫോമുകൾക്കും അത് തിരിച്ചടിയായേക്കും. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ സ്വഭാവവും ആവശ്യങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകൾ എങ്ങനെ നിറവേറ്റുന്നു എന്നും ഇവയ്ക്കുള്ള താത്പര്യം ഭാവിയിൽ ഇല്ലാതെ ആകുമോ എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്. നിങ്ങൾ കൂടുതലായും കാണുന്ന ഒടിടി ഫ്ലാറ്റ്ഫോം ഏതാണ്? 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023