ഇന്ത്യൻ ഓൺലെെൻ ഗെയിമിംഗ് വ്യവസായവും നിക്ഷേപ സാധ്യതകളും; കൂടുതൽ അറിയാം

Home
editorial
an analysis of indias online gaming industry
undefined

കുട്ടിക്കാലം മുതൽക്കെ കംപ്യൂട്ടറിലും ഫോണിലും മറ്റുമായി നിരവധി ഗെയിമുകൾ കളിച്ച് വളർന്നവരാണ് നമ്മളിൽ പലരും. സൂപ്പർ മാരിയോ മുതൽ ജിടിഎ, ഫിഫ തുടങ്ങിയ അനേകം ഗെയിമുകൾ നമ്മളുടെ ബാല്യകാല ഓർമകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വിലകുറഞ്ഞ ഫോണുകളുടെയും കുറഞ്ഞ ഡേറ്റ പാക്കുകളുടെയും സഹായത്തോടെ എല്ലാ പ്രായത്തിലുമുള്ള ആളുകളും ഗെയിമിംഗ് ലോകത്തേക്ക് ചുവടുവച്ചു. പബ്ജി, ആംഗ്രി ബേർഡ്സ്, കാൻഡി ക്രഷ് തുടങ്ങി അനേകം ഗെയിമുകളാണ് ഇന്ന് ഏവർക്കും പ്രിയങ്കരമായുള്ളത്. ഇതിന് പിന്നാലെ ഇന്ത്യയിലെ ഓൺലെെൻ ഗെയിമിംഗ് വ്യവസായം ശക്തമായി മുന്നേറുകയാണ്.

ഇന്ത്യയിലെ ഓൺലെെൻ ഗെയിമിംഗ് വ്യവസായത്തെ പറ്റിയും ഇതിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ഇന്ത്യൻ ഓൺലെെൻ ഗെയിമിംഗ് വ്യവസായം

ഇന്ത്യൻ ഗെയിമിംഗ് വ്യവസായം വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്ഥമാണ്. ഇവിടെ പിസി ഗെയിമിംഗ് വിജയകരമായിരുന്നുവെങ്കിലും ഉയർന്ന നിലവാരമുള്ള കംപ്യൂട്ടറുകൾക്ക് വില കൂടുതലായതിനാൽ തന്നെ ഇവ സാധാരണക്കാരിലേക്ക് എത്തപ്പെട്ടിരുന്നില്ല. പ്ലേസ്റ്റേഷൻ, എക്സ്ബോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഒന്നും തന്നെ ഒരു ശരാശരി ഇന്ത്യക്കാരന് ലഭ്യമല്ല. 

എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യൻ മൊബെെൽ ഗെയിമിംഗ് മേഖല അവിശ്വസനീയ മുന്നേറ്റം കാഴ്ചവച്ചു. കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളും വില കുറഞ്ഞ ഡേറ്റ പാക്കേജുകളും ഇതിന് കാരണമായി. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പബ്ജി മൊബെെൽ. നിലവിൽ ലോകത്തിലെ നാലാമത്തെ വലിയ ഓൺലൈൻ ഗെയിമിംഗ് വിപണിയാണ് ഇന്ത്യ.

2020 ന്റെ തുടക്കം മുതൽ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള മൊബൈൽ ഗെയിം ഡൗൺലോഡുകളിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി. 730 കോടി ഇൻസ്റ്റാളുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ ഇതിന് കാരണമായി. സമയം ചെലവയിക്കുന്നതിനായി ആളുകൾ എല്ലാം തന്നെ മൊബെെൽ ഗെയിമുകളെ ആശ്രയിച്ചു. ഗെയിമിംഗ് വ്യവസായത്തിന്റെ 85 ശതമാനം മൊബൈൽ ഉപയോക്താക്കളും 11 ശതമാനം പിസി ഉപയോക്താക്കളും  4 ശതമാനം ടാബ്‌ലെറ്റ് ഉപയോക്താക്കളുമാണ്.

കൺസൾട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെ റിപ്പോർട്ട് പ്രകാരം മുൻ സാമ്പത്തിക വർഷത്തിൽ  ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് മാർക്കറ്റിന്റെ മൂല്യം 13,600 കോടി രൂപയായിരുന്നു. 21 ശതമാനത്തിന്റെ  സിഎജിആറിൽ വളർച്ച കെെവരിച്ചു കൊണ്ട് 2025 ഓടെ മൂല്യം 29,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഓടെ ഇന്ത്യയിലെ ഗെയിമർമാരുടെ എണ്ണം നിലവിലെ 43.4 കോടിയിൽ നിന്ന്  65.7 കോടിയായി വളരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഓൺലൈൻ ഗെയിമർമാർ 2020ലെ 36 കോടിയിൽ നിന്ന് 2022ൽ 510 കോടിയായി ഉയരുമെന്ന് മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന 400ൽ അധികം  ഗെയിമിംഗ് സ്റ്റാർട്ടപ്പുകളും ഇന്ത്യയിലുണ്ട്. ഇത്തരം ചില ലിസ്റ്റഡ് കമ്പനികളെ പറ്റി നോക്കാം.

നസറ ടെക്നോളജീസ്

രാജ്യത്ത് വൈവിധ്യമാർന്ന ഗെയിമിംഗ്, സ്പോർട്സ് മീഡിയ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നസറ ടെക്നോളജീസ് ലിമിറ്റഡ്.  1999ൽ  മുംബെെ ആസ്ഥാനമായി  പ്രവർത്തനം ആരംഭിച്ച കമ്പനി ഈ മേഖലകൾ കെെകാര്യം ചെയ്തു വരുന്നു.

Freemium
– ഉപയോക്താവിന്  സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഗെയിമാണിത്. എന്നാൽ പരസ്യങ്ങൾ കാണുകയോ അല്ലെങ്കിൽ പൂർണമായും പണമടച്ചതിന് ശേഷം മാത്രമെ  ഇത് കളിക്കാനാകു.

Gamified Early Learning
വീഡിയോ ഗെയിമിലൂടെ  പ്രാരംഭ ഘട്ട  വിദ്യാഭ്യാസം നടപ്പാക്കാൻ സഹായിക്കുന്നു. 2 മുതൽ 6 വയസുവരെയുള്ള കുട്ടികൾക്കായാണിത്.

eSports– മത്സരിച്ച് കളിക്കാവുന്ന ഓൺലെെൻ മൾട്ടിപ്ലെയർ ഗെയിമാണിത്.

Subscription-based model– ഇതിലൂടെ വാർഷിക, മാസത്തേക്കുള്ള നിശ്ചിത തുക ഒറ്റതവണത്തേക്ക് അടച്ചാൽ ഈ കാലയളവിനുള്ളിൽ പരിധിയില്ലാതെ ഉപയോക്താവിന് ഗെയിം കളിക്കാവുന്നതാണ്.

പരസ്യങ്ങളിൽ നിന്നും നിരവധി പ്രീമിയം ഗെയിമുകളിൽ നിന്നും നസറ ടെക്കിന് വരുമാനം ലഭിക്കുന്നു. കമ്പനി യഥാക്രമം ഇ-സ്പോർട്ട്, ഇ-സ്പോർട്ട്സ് മീഡിയ വിഭാഗങ്ങളിൽ നോഡ്വിൻ ഗെയിമിംഗും സ്പോർട്സ്കീഡയും പ്രവർത്തിക്കുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനി തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിടുണ്ട്. രാകേഷ് ജുൻജുൻവാല, ഐ.ഐ.എഫ്.എൽ, വെസ്റ്റ്ബ്രിഡ്ജ് കാപ്പിറ്റൽ എന്നിവർ നസറ ടെക്നോളജീസിൽ ഉയർന്ന അളവിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

സെൻസർ ടെക്നോളജീസ്

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സൊല്യൂഷൻസ് ആൻഡ് ടെക്നോളജി സേവന കമ്പനിയാണ് സെൻസർ ടെക്നോളജീസ് ലിമിറ്റഡ്. 1991ൽ സ്ഥാപിതമായ കമ്പനി ലോകമെമ്പാടുമുള്ള ഐടി സേവനങ്ങളും പരിഹാരങ്ങളും നൽകി വരുന്നു. മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ്, വെബ് ഡെവലപ്പ്മെന്റ് , ഇ-കൊമേഴ്‌സ് ഡെവലപ്പ്മെന്റ്, ഗെയിം ഡെവലപ്പ്മെന്റ്, എഐ, ഓട്ടോമേഷൻ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ മാനേജ്മെന്റ്, ഡാറ്റ സയൻസ്,  എന്നീ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ഓൺമൊബൈൽ ഗ്ലോബൽ

ഇന്ത്യയിലും ലോകമെമ്പാടുമായി ടെലികോം മൂല്യവർദ്ധിത സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡ്. ബെംഗളൂരു ആസ്ഥാനമായി 2000ലാണ് കമ്പനി സ്ഥാപിതമായത്. ഒ.എൻ.എം.ഒ എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി ആപ്പുകളും സേവനങ്ങളും നൽകി വരുന്നു. റിംഗ്ബാക്ക് ടോണുകൾ, വീഡിയോസ്, ഗെയിമുകൾ തുടങ്ങിയ കാരിയർ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഐടി കമ്പനികളിൽ പ്രവർത്തിച്ചിരുന്ന  പരിചയസമ്പന്നരായ വ്യക്തികളും ഓൺമൊബൈൽ ഗ്ലോബലിലുണ്ട്. 

ഇന്ത്യയൻ ഗെയിമിംഗുമായി ബന്ധപ്പെട്ട ആശങ്കകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകൾ, അതിവേഗ 4 ജി ഇന്റർനെറ്റ്  എന്നിവയാണ് ഇന്ത്യൻ ഗെയിമിംഗ് വിപണിയുടെ മുന്നേറ്റത്തിന് പ്രധാന കാരണമായത്. ഇന്ത്യക്കാർക്ക് ഇടയിൽ മെച്ചപ്പെട്ട വരുമാനം ഉണ്ടായതും പണം നൽകി ആപ്പുകൾ വാങ്ങാൻ ഏവരെയും പ്രേരിപ്പിച്ചു. സുഹൃത്തുക്കളുമായി  വെർച്വൽ വിനോദത്തിൽ ഏപ്പെടാനുള്ള ആളുകളുടെ താത്പര്യം  ഗെയിമിംഗ് മേഖയ്ക്ക് പിന്തുണ നൽകി.  ഗെയിമുകൾ കളിക്കാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. 


അതേസമയം ഇത്തരം ഗെയിമുകൾ കളിക്കുന്നത് മൂലമുണ്ടായേക്കാവുന്ന  നെഗറ്റീവ് ഇഫക്റ്റുകൾ വിദഗ്ദ്ധരും സർക്കാർ അധികാരികളും ചർച്ചചെയ്തു വരികയാണ്. ചില ഓൺലൈൻ ഗെയിമുകൾ അരോചകമാണെന്ന് പറയപ്പെടുന്നു. ഇത് ആസക്തി ഉൾപ്പെടെ നിരവധി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമയം പോകുന്നതിനും വിനോദത്തിനുമായുള്ള ഒരു സുപ്രധാന ഘടകമായി ഓൺലൈൻ ഗെയിമുകൾ  മാറിയെങ്കിലും ഇത്  യുവാക്കൾക്ക് ഇടയിൽ അമിതമായ ഉപയോഗത്തിന് കാരണമാകുന്നു. കുട്ടികൾക്ക്  അനുയോജ്യമല്ലാത്ത ഉള്ളടക്കം, സൈബർ ഭീഷണി, ചൂതാട്ടം, ലൈംഗിക ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഇതിൽ ഒളിഞ്ഞ് കിടക്കുന്നുണ്ട്.  ഗെയിമിംഗ് വ്യവസായം  നിരന്തരമായ സൈബർ ആക്രമണങ്ങൾക്കും ഡാറ്റ ലംഘനങ്ങൾക്കും വിധേയമാകാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിംഗിന്റെ പ്രയോജനങ്ങളും ദോഷകരമായ ഫലങ്ങളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

18 വയസിൽ താഴെയുള്ള കുട്ടികൾ ആഴ്ചയിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ ഗെയിം കളിക്കുന്നത് തടഞ്ഞ് കൊണ്ട് ചെെനീസ് സർക്കാർ അടുത്തിടെ ഒരു നിയമം അവതരിപ്പിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ഗെയിമിംഗ് മേഖലയ്ക്ക് തിരിച്ചടിയായി.

ഇന്ത്യൻ ഗെയിമിംഗ് മേഖലയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023