രാജ്യത്ത് വരാനിരിക്കുന്നത് ഗ്രീൻ ഹൈഡ്രജൻ വിപ്ലവം, നിക്ഷേപ സാധ്യതകൾ ഏറെ

Home
editorial
an-analysis-of-indias-green-hydrogen-industry
undefined

വരുന്ന 30 വർഷത്തിനുള്ളിൽ രാജ്യത്തെ കാർബൺ മുക്തമാക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും പുറത്തുനിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുമായി റിലയൻസുമായി കേന്ദ്ര സർക്കാർ ചർച്ചനടത്തിവരികയാണ്. പുതിയ നയങ്ങൾ കൊണ്ട് വന്ന് കൊണ്ട് 2022 ഓടെ 175 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജം ശേഷി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തന്നെ ഇന്ത്യ ഇപ്പോൾ ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ മേഖലയെ പറ്റിയും അവയിലെ നിക്ഷേപ സാധ്യതകളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

എന്താണ് ഗ്രീൻ ഹൈഡ്രജൻ

പ്രപഞ്ചത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു മൂലകമാണ് ഹൈഡ്രജൻ. മറ്റു മൂലകങ്ങളുമായി കൂടിചേരുമ്പോൾ മാത്രമാണ് ഇവ ഉണ്ടാകുന്നത്. വെള്ളത്തിൽ നിന്നുമാണ് പ്രധാനമായും ഹൈഡ്രജൻ ഉണ്ടാകുന്നത്. ഹൈഡ്രജൻ ഉണ്ടായി വരുന്നതിന് അനുസരിച്ച് അവയെ പ്രധാനമായും മൂന്നായി തരംതിരിക്കാം.

  • ഫോസിൽ ഫ്യൂവൽസിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ
    ഗ്രേ ഹൈഡ്രജൻ എന്ന് പറയുന്നു.

  • ഫോസിൽ ഫ്യൂവൽസിൽ നിന്നും കാർബൺ ക്യാപ്പ്ച്ചറിലൂടെ ഉണ്ടാകുന്നതിനെ ബ്ലൂ ഹൈഡ്രജൻ എന്ന് പറയുന്നു.

  • സോളാർ, കാറ്റ്, ജിയോതെർമ്മൽ എനർജി എന്നീ പുനരുപയോഗ ഉർജ്ജ മേഖലകളിൽ നിന്നും ഉണ്ടാക്കുന്നതിനെ ഗ്രീൻ ഹ്രൈഡ്രജൻ എന്ന് പറയുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന വൈദ്യുതി ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിച്ചു കൊണ്ടാണ് ഗ്രീൻ ഹൈഡ്രജൻ നിർമിക്കുന്നത്. ഈ കെമിക്കൽ പ്രൊസസിനെയാണ് ഇലക്ട്രൊലൈസിസ് എന്ന് പറയുന്നത്. ശുദ്ധമായി കത്തുന്ന തന്മാത്രയുള്ളതാണ് ഗ്രീൻ ഹൈഡ്രജന്റെ പ്രധാന ഗുണം. ഇരുമ്പ്, സ്റ്റീൽ, കെമിക്കൽ, ഗതാഗത മേഖലകളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് തടയാൻ ഇത് സഹായിക്കും. 

ഇന്ത്യയിലെ ഗ്രീൻ ഹൈഡ്രജൻ വ്യവസായം

ശുദ്ധമായ രൂപത്തിലൂള്ളു ഊർജമെന്ന നിലയിൽ ഗ്രീൻ ഹൈഡ്രജൻ തന്നെയാണ് കാർബൺ പുറന്തള്ളുന്നത് തടായാനുള്ള ഏറ്റവും നല്ല ഉപായാം. ഗ്രീൻ ഹൈഡ്രജൻ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇപ്പോൾ തന്നെ ബില്യൺ കണക്കിന് ഡോളറുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.

  • 2021 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഹൈഡ്രജൻ എനർജി മിഷൻ ആരംഭിച്ചു.  ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനും കയറ്റുമതിക്കുമുള്ള ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നും മോദി പറഞ്ഞു. 2021- 2024 കാലയളവിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനച്ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണ-വികസന പദ്ധതികളിൽ സർക്കാർ 800 കോടി രൂപ നിക്ഷേപിക്കും.

  • ഇന്ത്യയുടെ നിലവിലെ ഊർജ ഇറക്കുമതി ബിൽ പ്രതിവർഷം 12 ലക്ഷം കോടി രൂപയാണ്. കൽക്കരിയുടെയും എണ്ണയുടെയും ആവശ്യകത സമീപഭാവിയിൽ 2 മുതൽ 3 മടങ്ങ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ, വിലകൂടിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് നിർത്താൻ എൻ.എച്ച്.ഇ.എം  സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഊർജ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഗ്രീൻ ഹൈഡ്രജൻ അനിവാര്യതയായി മാറും.
  • 2022 ഫെബ്രുവരിയോടെ ഇന്ത്യൻ ലഡക്കാർ ഗ്രീൻ ഹൈഡ്രജൻ പോളിസി അവതരിപ്പിച്ചു. 2030 ഓടെ പ്രതിവർഷം ഗ്രീൻ ഹൈഡ്രജന്റെ 5 മില്യൺ മെട്രിക് ടൺ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഈ നയത്തിന്റെ ഭാഗമായി  2025 ജൂലൈയ്ക്ക് മുമ്പ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള വൈദ്യുതി വിതരണം ചെയ്യുന്നതിനായി സ്ഥാപിക്കുന്ന പുനരുപയോഗ ഊർജ പ്ലാന്റിന് 25 വർഷത്തെ സൗജന്യ പവർ ട്രാൻസ്മിഷനും ലഭിക്കും. ഇതിലൂടെ ഗ്രീൻ ഹൈഡ്രജൻ മേഖലയിലേക്ക് ഒരുപാട് പുതിയ നിക്ഷേപകർ എത്തിയേക്കും.
  • പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഹൈഡ്രജൻ ഫ്യുവൽ സെൽ ടെക്നോളജി ഓട്ടോമൊബെെൽ മേഖലയ്ക്ക് കരുത്ത് പകരും. ഹൈഡ്രജന്റെ സഹായത്തോടെ ഒടുന്ന അനേകം വാഹനങ്ങൾ വൈകാതെ തന്നെ തെരുവുകളിൽ കണ്ടേക്കാം.

ഇന്ത്യയിലെ ഹൈഡ്രജൻ വിപ്ലവത്തിന്റെ ഭാഗമായേക്കാവുന്ന 5 മുൻനിര കമ്പനികൾ ഏതെല്ലാമെന്ന് നോക്കാം.

Reliance Industries Ltd

  • വളരെ വലിയ പദ്ധതികളുമായാണ് റിലയൻസ് എന്ന കമ്പനി ഗ്രീൻ എനർജി മേഖലയിലേക്ക് ചുവടുവച്ചത്.

  • അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സോളാർ, ഗ്രീൻ ഹൈഡ്രജൻ, ബാറ്ററികൾ, ഇന്ധന സെല്ലുകൾ എന്നിവയിലേക്കായി 10 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി ഇതിനോട് അകം തന്നെ മുകേഷ്ം അംബാനി പ്രഖ്യിപിച്ചു കഴിഞ്ഞു.

  • ഇതിനോട് അകംതന്നെ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗ കോംപ്ലെക്സ് സമുച്ചയം ഗുജറാത്തിലെ ജന്മനഗറിൽ റിലയൻസ് സ്ഥാപിച്ചു കഴിഞ്ഞു. 60000 കോടി രൂപയുടെ പ്രോജക്ടിലൂടെ സോളാർ സെൽ, ബാറ്ററീസ്, ഫ്യുവൽ സെല്ലുകൾ, ഇലക്ട്രോലൈസർ എന്നിവ ഗ്രീൻ എനർജിക്കായി നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

  • ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും ആർഐഎൽ അതിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് വഴി ഡാനിഷ് കമ്പനിയായ Stiesdal A/S-മായി കൈകോർത്തിട്ടുണ്ട്.

  • 2030 ഓടെ ഒരു കിലോഗ്രാമിന് 1 ഡോളർ എന്ന നിരക്കിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമെന്ന് റിലയൻസ് പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

GAIL (India) Ltd

  • രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് ഗെയിൽ ഇപ്പോഴുള്ളത്.

  • പ്രതിദിനം 4.5 ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു ഇലക്‌ട്രോലൈസർ വാങ്ങാൻ അടുത്തിടെ കമ്പനി ആഗോള ടെൻഡർ നടത്തിയിരുന്നു.

  • പൈലറ്റ് പദ്ധതിയുടെ ഭാഗമായി പ്രധാന നഗരങ്ങളിലെ പ്രകൃതി വാതക സംവിധാനങ്ങളിൽ ഹൈഡ്രജൻ കലർത്താനും കമ്പനി ആരംഭിച്ചിട്ടുണ്ട്.

NTPC

  • വാണിജ്യാടിസ്ഥാനത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി പദ്ധതിയിടുന്നു.

  • എൻടിപിസി റാൻ ഓഫ് കച്ചിൽ 4,750 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജ പാർക്ക് സ്ഥാപിക്കും.

  • കമ്പനി ഉത്തർപ്രദേശിലെ ഒരു യൂണിറ്റിൽ പൈലറ്റ് പ്രോജക്റ്റ് നടത്തുന്നു, ഹൈഡ്രജന്റെ വില കിലോയ്ക്ക് 2.8-3 ഡോളറാണ് അവിടെ.

  • ലഡാക്കിലെ ലേയിൽ തങ്ങളുടെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ സ്ഥാപിക്കാനും എൻടിപിസി പദ്ധതിയിടുന്നു.

  • 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ശേഷി കൈവരിക്കാനാണ് ഈ പൊതുമേഖലാ സ്ഥാപനം ലക്ഷ്യമിടുന്നത്.

Indian Oil Corporation (IOC)

  • ഉത്തർപ്രദേശിലെ മഥുര റിഫൈനറിയിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നു. യൂണിറ്റിന് പ്രതിദിനം 1.6 ലക്ഷം ബാരൽ ശേഷിയുണ്ടാകാനാണ് സാധ്യത.

  • വരും വർഷങ്ങളിൽ റിഫൈനറികളിലെ ഹൈഡ്രജൻ ഉപഭോഗത്തിന്റെ 10 ശതമാനം എങ്കിലും ഗ്രീൻ ഹൈഡ്രജനാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

  • കേരളത്തിലെ കൊച്ചിയിൽ ഒരു ഗ്രീൻ ഹൈഡ്രജൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ സൗരോർജ്ജ സംവിധാനത്തിൽ നിന്ന്  ഈ യൂണിറ്റ് ഊർജം എടുക്കും.

Larsen & Toubro

  • ഇന്ത്യയിൽ ഒരു ആൽക്കലൈൻ ജല വൈദ്യുതവിശ്ലേഷണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നോർവേ ആസ്ഥാനമായുള്ള ഹൈഡ്രജൻപ്രോ എഎസുമായി ലാർസൻ ആൻഡ് ടൂബ്രോ ഒരു പ്രധാന കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

  • തങ്ങളുടെ നിർമാണ യൂണിറ്റുകളിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

  • ഇന്ത്യയിൽ ഒരു ഗ്രീൻ ഹൈഡ്രജൻ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായും നാസ്ഡാക്ക്-ലിസ്റ്റ് ചെയ്ത റിന്യൂ പവറുമായും ഒരു സംയുക്ത സംരംഭം രൂപീകരിക്കുമെന്ന് എൽ ആൻഡ് ടി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

നിഗമനം

ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ വിപണി പ്രാരംഭ ഘട്ടത്തിലാണുള്ളത്.ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുക എന്നത് വളരെ ചെലവ് കൂടി പ്രവർത്തിയാണ്. ഇലക്ടോലൈസർ പ്രകൃയയാണ് ഏറ്റവും ചെവവ് കൂടിയത്. ട്രാൻസ്പോർട്ട് ഹൈഡ്രജനും വളരെ ചെലവേറിയതാണ്. വലിയ തോതിലുള്ള നിർമ്മാണം അത്തരം ചെലവുകൾ കുറയ്ക്കും. നിലവിൽ ആവശ്യകത വളരെ കുറവും ഉത്പാദന ശേഷി കുറവുമാണ്.

ഈ വെല്ലുവിളികൾക്കിടയിലും, ഗ്രീൻ ഹൈഡ്രജന്റെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ  സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 2017ൽ ഹൈഡ്രജൻ വിപണിക്ക് 50 മില്യൺ ഡോളറിന്റെ മൂല്യമാണ് ഉണ്ടായിരുന്നത്. 2025 ഓടെ ഇത് 81 മില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി കമ്പനികൾ ഇതിലേക്ക് ചുവടുവയ്ക്കുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഊർജ്ജ സ്രോതസ്സായി ഹൈഡ്രജന്റെ സാധ്യതകൾ അവർ ഇതിനകം തന്നെ ഉപയോഗപ്പെടുത്താൻ തുടങ്ങി. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ഇതര ഉപയോഗ കേസുകൾ കണ്ടെത്തുന്നതിനുമുള്ള രീതികൾ പരിശോധിക്കുന്നുണ്ട്.  ഗ്രീൻ ഹൈഡ്രജന്റെ പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ചും പരിസ്ഥിതിക്ക് അതിൽ നിന്നും ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചും പൗരന്മാരെന്ന നിലയിൽ  അവബോധം സൃഷ്ടിക്കാൻ നമുക്ക് കഴിയും.

ഗ്രീൻ ഹൈഡ്രജനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023