ഉയരങ്ങളിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യൻ വിപണി, മുന്നേറ്റം തുടരാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
HCL Technology: സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ സേവന ദാതാക്കളായ എസ്ആർ ടെക്‌നിക്‌സുമായി അതിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിനായി ഒന്നിലധികം വർഷത്തെ കരാറിൽ കമ്പനി ഒപ്പുവെച്ചു.
NBCC (India): റിയൽറ്റി സ്ഥാപനമായ അമ്രപാലി ഗ്രൂപ്പിന്റെ പ്രോജക്ടുകളിലേക്ക് 271.62 കോടി രൂപയുടെ വർക്ക് ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 18455 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം 90 പോയിന്റുകൾ താഴേക്ക് വീണു. ഇവിടെ നിന്നും ശക്തമായി മുകളിലേക്ക് കയറിയ സൂചിക എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾ/0.27 ശതമാനം മുകളിലായി 18563 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42837 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. 11 മണിയോടെ സൂചികയിൽ ശക്തമായ ലാഭമെടുപ്പ് അരങ്ങേറി. തുടർന്ന് ബാങ്ക് നിഫ്റ്റി 43020 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.
യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ വൻ നഷ്ടത്തിൽ അടച്ചു.
നിക്കി ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നേട്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,665-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌണിനുള്ള സൂചന നൽകുന്നു..
18,530, 18,450, 18,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,500, 18,530, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,200, 42,000, 41,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,850, 42,620, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,150, 19,080, 19,000 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,250, 19,280, 19,350 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
നിഫ്റ്റിയിൽ 18500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 19000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43000ൽ സ്ട്രാഡിൽ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 13.3 ആയി കാണപ്പെടുന്നു.
നിഫ്റ്റി കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ശക്തമായ ലാഭമെടുപ്പ് ഉണ്ടായി. എന്നിരുന്നാലും സ്വിഗ് പോയിന്റിന്(18530) മുകളിലായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഒരു ഗ്യാപ്പ് ഡൌണിനുള്ള സാധ്യതയുണ്ട്. സ്വിഗ് നഷ്ടമായാൽ 18500, 18450 എന്നിവ ശ്രദ്ധിക്കുക.
ബാങ്ക് നിഫ്റ്റി 43000ന് താഴെ തുറക്കാൻ സാധ്യതയുണ്ട്. ഇതിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ കാര്യങ്ങൾ പോസിറ്റീവ് ആണ്.
റിലയൻസ് ഓഹരി ഇന്നലെ മിന്നുംപ്രകടനം കാഴ്ചവെച്ചു. ഓഹരിയിൽ ഇന്ന് ശ്രദ്ധിക്കുക.
കൊവിഡ് പ്രതിഷേധങ്ങളെ തുടർന്നും ആപ്പിൾ ഓഹരി വീണതിനെ തുടർന്നും യുഎസ് വിപണി കൂപ്പുകുത്തി. എന്നാൽ ചൈനീസ് വിപണി ലാഭത്തിലാണെന്ന് കാണാം. ഇക്കാരണത്താൽ തന്നെ ഇന്ത്യൻ വിപണി വീണ്ടും ഇടിയാൻ കാരണങ്ങൾ ഒന്നും ഇല്ലെന്ന് പറയാം.
ഫിൻ നിഫ്റ്റി ഇന്ന് 19,000-19,300 റേഞ്ചിൽ എക്സ്പെയർ ആകുമെന്നാണ് ഒഐ കണക്കുകൾ സൂചിപ്പിക്കുന്നത്.
നിഫ്റ്റിയിൽ മുകളിലേക്ക് 18610 താഴേക്ക് 18,450 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display