18000, 40000 എന്നിവ ലക്ഷ്യം വെച്ച് കാളകൾ, നേട്ടം കൊയ്യാൻ ഇരു സൂചികകൾക്കും ആകുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Wipro: എച്ച്‌എം ട്രഷറിക്ക് സർവീസ് ഇന്റഗ്രേഷൻ ആൻഡ് മാനേജ്‌മെന്റ് (SIAM) സേവനങ്ങൾ നൽകുന്നതിനായി ഒന്നിലധികം വർഷത്തേക്ക് ഐടി കമ്പനിക്ക് കരാർ ലഭിച്ചു.
Tata Power: ഗ്രീൻഫോറസ്റ്റ് ന്യൂ എനർജീസ് ബിഡ്‌കോയ്ക്ക് 8.36 കോടി ഇക്വിറ്റി ഷെയറുകൾ നൽകി ഏകദേശം 2,000 കോടി രൂപ സമാഹരിച്ചതായി പറഞ്ഞു കമ്പനി പറഞ്ഞു.
Integra Essentia: പ്രീമിയം ഡ്രൈ ഫ്രൂട്ട്‌സ് വിതരണം ചെയ്യുന്നതിനായി 110 ദശലക്ഷത്തിലധികം രൂപയുടെ ഓർഡറുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു, ഈ ഓർഡറുകൾക്കുള്ള വിതരണം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും കമ്പനി അറിയിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17916ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. രാവിലെ തന്നെ 17940 എന്ന ഉയർന്ന നില രേഖപ്പെടുത്തിയ സൂചിക പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു. അവസാന നിമിഷം സൂചിക ബ്രേക്ക് ഔട്ട് നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 12 പോയിന്റുകൾക്ക് മുകളിലായി 17956 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൌണിൽ 39365 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മിന്നും പ്രകടനം കാഴ്ചവച്ചു. ഓപ്പൺ വില വരെ താഴേക്ക് വന്നിരുന്നെങ്കിലും സൂചിക റാലി നടത്തി. തുടർന്ന് 39656 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.8 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് മാർക്കറ്റ് ഇന്നലെ ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,961- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,940, 17,900, 17,870, 17,830 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,000, 18,055, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,500, 39,330, 39,130, 39,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,930-40,000, 40,160, 40,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 17.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വാങ്ങികൂട്ടി.
ബ്ലാക്ക്‌സ്റ്റോൺ ഒരു ബ്ലോക്ക് ഡീലിൽ സോന BLW പ്രിസിഷന്റെ 4,000 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. എഫ്ഐഐ ഇന്ന് ഓഹരികൾ വാങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
ദിവസത്തെ ചാർട്ടിൽ സൂചിക ലാഭത്തിലാണ് കാണപ്പെട്ടത്. എഫ്.ഐഐ ഓഹരികൾ വാങ്ങിയതോടെ വിപണിയിൽ ലിക്യുഡിറ്റി വർദ്ധിച്ചതായി കാണാം.
യുഎസിലെ തൊഴിൽ ഇല്ലായ്മയുടെ കണക്കുകൾ 250k ആയി രേഖപ്പെടുത്തി. 256k ആണ് പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത നിലനിന്നിട്ടും തൊഴിൽ രഹിതരുടെ കണക്കുകൾ പ്രതീക്ഷിച്ചതിന് താഴേയായി കാണുന്നത് ആശ്വാസകരമാണ്.
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നതായി കാണാം. ആവശ്യകത സംബന്ധിച്ച ഭയം കുറയുന്നതായി കാണാം. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് കയറാതിരുന്നാൽ അത് വിപണിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകിയേക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബാങ്ക് നിഫ്റ്റി 40000 സ്വന്തമാക്കിയിരുന്നത്. ഇത്തവണ ബാങ്കിംഗ് സൂചികയ്ക്ക് വീണ്ടും അത് നേടാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
നിഫ്റ്റിയിൽ താഴേക്ക് 17830 മുകളിലേക്ക് 18000 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display