സിഗററ്റ് കമ്പനികളുടെ ഓഹരികൾ കൈവശംവച്ചിരിക്കുന്നത് എന്തിന്? പുകവലിക്ക് പരോക്ഷമായ പിന്തുണ നൽകി കേന്ദ്ര സർക്കാർ?

Home
editorial
alarming-govt-stake-in-cigarette-companies-does-the-govt-support-smoking
undefined

പുകവലി ആരോഗ്യത്തിന് ഹാനികരം ആണെന്നുള്ള പരസ്യം നിങ്ങൾ സ്ഥിരം കാണാറുണ്ടാകുമല്ല. ആളുകൾ പുകവലി നിർത്തണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരാണ് ഈ പരസ്യം തിയേറ്ററുകളിലും ടിവി ചാനലുകളിലുമായി നൽകി കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ പി.എസ്.യു സ്ഥാപനങ്ങൾ ഐടിസി പോലെയുള്ള ടുബാകൊ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2011ൽ വോയിസ് ഓഫ് ടുബാകൊ വിക്റ്റിംസ് നൽകിയ വിവര അവകാശ പ്രകാരം എൽഐസി ടുബാകൊ കമ്പനികളിൽ അന്ന് വരെ 36000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇന്നത്തെ ലേഖനത്തിലൂടെ സർക്കാരും ഇൻഷുറൻസ് സ്ഥാപനങ്ങളും സിഗരറ്റ് കമ്പനികളിൽ നടത്തിയിട്ടുള്ള നിക്ഷേപത്തെ പറ്റിയാണ് ഞങ്ങൾ ചർച്ചചെയ്യുന്നത്.

എൽഐസിയുടെ ഐടിസി നിക്ഷേപം

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വലിയ ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത്. ഇതേ എൽ.ഐ.സി സിഗററ്റ് നിർമാണ കമ്പനിയായ ഐടിസിയുടെ ഓഹരിയിൽ 16 ശതമാനത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്യുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്  പോലത്തെ സർക്കാർ പിന്തുണയുള്ള കമ്പനികളാണ് ഐടിസിയിലെ വലിയ നിക്ഷേപകർ. ഇവർ എല്ലാവരുമായി 21 ശതമാനത്തിന്റെ നിക്ഷേപമാണ് ഐടിസിയിൽ നടത്തിയിട്ടുള്ളത്.

സിഗററ്റ് വലിക്കുന്ന ഉപഭോക്താവിൽ നിന്നും ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയമാണ് ഈടാക്കുന്നത്. അതേസമയം തന്നെ ഈ കമ്പനികൾ സിഗററ്റ് നിർമാണ കമ്പനിയായ ഐടിസിയിൽ വലിയ നിക്ഷേപം നടത്തിയിരിക്കുന്നു. പുകവലിക്കുന്നവർക്ക് 40 ശതമാനം വരെ അധിക ഇൻഷുറൻസ് പ്രീമിയമാണ് എൽഐസി ഈടാക്കുന്നത്. 

കേന്ദ്ര സർക്കാർ സ്ഥാപനമായ എസ്.യു.യുടിഐ ഐടിസി ഓഹരിയിൽ 8 ശതമാനത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.  അപ്പോൾ സിഗററ്റ് വിൽപ്പന ഉയർന്നാൽ- ഐടിസിയുടെ വരുമാനം കൂടും- അതോടൊപ്പം തന്നെ എൽഐസിക്ക് ലഭിക്കുന്ന വരുമാനം കൂടും- ഇതിലൂടെ സർക്കാരിന് മികച്ച ലഭം ലഭിക്കും. ഇത് പുറമെ ഇതിന്റെ എല്ലാം പുറത്ത് കിട്ടുന്ന ടാക്സ് വെറെയും.

സർക്കാരും ബ്രീട്ടിഷ് അമേരിക്കൻ ടുബാക്കോയും നേർക്കുനേർ

ബ്രീട്ടിഷ് അമേരിക്കൻ ടുബാക്കോ(BAT) എന്നത് ബിഗ് ടുബാക്കോയുടെ വലിയ ഭാഗമാണ്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കുറഞ്ഞത് ഒരു സിഗരറ്റ് കമ്പനിയിൽ എങ്കിലും ഭൂരിഭാഗം ഓഹരികൾ കൈവശം വച്ചിരിക്കുന്ന ആറ് ആഗോള പുകയില കമ്പനികളുടെ ഒരുമിച്ച് പറയുന്നതാണ് ബിഗ് ടുബാക്കോയെന്ന്. ബിഎടി ഐടിസിയുടെ 28 ശതമനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. വിഎസ്ടി ഇൻഡസ്ട്രീസ് എന്ന മറ്റൊരു ടുബാക്കോ കമ്പനിയുടെ 32 ശതമാനം ഓഹരികളും ബിഎടി കൈവശം വച്ചിട്ടുണ്ട്.

നിലവിൽ സർക്കാരും ബിഎടിയുമായി തർക്കത്തിലാണുള്ളത്. എഫ്എംസിജി, ഹോട്ടലുകൾ, ഫിനാൻസ്, ഫാഷൻ, ഐടി തുടങ്ങിയ മറ്റ് ബിസിനസ്സുകളിലേക്ക് ഐടിസി ചുവടു മാറ്റം നടത്തിയപ്പോൾ ബിഎടി യാതൊന്നും പ്രവർത്തിക്കാത്ത ഓഹരിയുടമയായി തുടർന്നു. എന്നാൽ വളരെ പെട്ടെന്ന് ബിഎടി ഐടിസിയിലെ ഓഹരി നിക്ഷേപം ഉയർത്താൻ ശ്രമിച്ചു. മറ്റു പ്രധാന ഓഹരി ഉടമകളായ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യുഷനുകളും കേന്ദ്ര സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളും ചേർന്ന് ബിഎടിയെ ഇതിൽ നിന്നും തടയാൻ ശ്രമിച്ചു.

ഐ‌ടി‌സി സിഗററ്റ് ഉത്പന്നങ്ങളിൽ നിന്നും വ്യത്യസ്ഥ ബിസിനസുകളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, പുകയില പോലെ ദശലക്ഷക്കണക്കിന് നികുതി ഇനത്തിൽ വരുമാനം നൽകുന്ന ബിസിനസിലേക്ക് വിദേശ ശക്തികൾ കടക്കുന്നത് തടയാനും സർക്കാർ ആഗ്രഹിക്കുന്നു.

സർക്കാരിന് വലിയ 'വിഭജന ലക്ഷ്യങ്ങൾ' ഉണ്ടായിരുന്നിട്ടും, ഈ വർഷം ഐടിസി വിറ്റഴിക്കുന്നതിൽ നിന്നും വിട്ടുനിന്നതായി കാണാം. 2022-ലെ കണക്കനുസരിച്ച്, സിഗരറ്റ്, പുകയിലയ്ക്ക് പകരമുള്ളവ എന്നിവയുടെ നിർമ്മാണത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം നിരോധിച്ചിരിക്കുന്നതായി കാണാം.

ടുബാക്കോയ്ക്ക് മേലുള്ള ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടുകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023