ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; മുകേഷിനെ വെട്ടി അദാനി, 24 മണിക്കൂറിനുള്ളിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് റിലയൻസ് മേധാവി

Home
editorial
adani-vs-ambani-war-to-be-the-wealthiest-of-asia
undefined

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 2022 ഫെബ്രുവരി 8-ന് അദാനി ഗ്രൂപ്പിന്റെ ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറി. എന്നാൽ തൊട്ട് അടുത്ത ദിവസം തന്നെ അദാനിയെ കടത്തിവെട്ടി മുകേഷ് അംബാനി തന്റെ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. അദാനിയുടെ 86.3 ബില്യൺ ഡോളർ സമ്പാദ്യത്തിന് പകരം അംബാനി 89.2 ബില്യൺ ഡോളറായി തന്റെ സമ്പാദ്യം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് തുല്യമായി ഗൗതം അദാനിയും ശക്തമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ ബുൾ റൺ അദാനി ഓഹരികൾക്ക് ശക്തമായ പിന്തുണ നൽകി. ഇത് ഗൗതം അദാനിയുടെ സമ്പദ് വർദ്ധിക്കാൻ കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനി ഗൗതം അദാനി എന്നിവരുടെ ജീവിതത്തിലേക്കാണ് മാർക്കറ്റ്ഫീഡ് ഇപ്പോൾ എത്തിനോക്കുന്നത്.

ഹൈ പ്രൊമോട്ടർ ഹോൾഡിംഗ് ഓഹരികൾ അദാനിയുടെ മുന്നേറ്റത്തിന് അടിത്തറ പാകി


തുറമുഖങ്ങൾ, പവർ, ഗ്രീൻ എനർജി തുടങ്ങിയ നിരവധി മേഖലകളിൽ സംയുക്തമായാണ് അദാനി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലിന് കീഴിൽ 7 വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന എയർപോർട്ട് ബിസിനസ്സിലേക്ക് കമ്പനി ഈയിടെ പ്രവേശിച്ചു. കമ്പനിയുടെ എഫ്എംസിജി വിഭാഗമായ അദാനി വിൽമർ അടുത്തിടെ പ്രീമിയം മൂല്യനിർണ്ണയത്തോടെ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അദാനി വിൽമറിന്റെ ഐപിഒയ്ക്ക് ശേഷമാണ് ഗൗതം അദാനി ഒരു ദിവസത്തേക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയത്. 

കൊവിഡ് പ്രതിസന്ധിക്ക് ശേഷമുണ്ടായ മുന്നേറ്റത്തെ തുടർന്ന് അദാനി ഓഹരികളുടെ മൂല്യം കുത്തനെ ഉയർന്നിരുന്നു. ലിസ്റ്റുചെയ്ത മിക്ക അദാനി കമ്പനികളും ലാഭവിഹിതത്തിലോ വരുമാനത്തിലോ ന്യായമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ മൂല്യനിർണ്ണയം അതിന് അപ്പുറമുള്ള മുന്നേറ്റമാണ് കാഴ്ചവച്ചത്. അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി വിലയിലെ വർധനവാണ് ചുവടെ നൽകിയിട്ടുള്ളത്. 

Adani Group Company% Increase In Share Price In 2 Years
Adani Total Gas Ltd.+957.78%
Adani Green Energy Ltd+803.01%
Adani Enterprises Ltd.+619.24%
Adani Transmission Ltd.+497.61%
Adani Power Ltd.+107.81%
Adani Ports & Special Economic Zone Ltd.+93.4%
Source: Trendlyne

മുകളിൽ നൽകിയിരിക്കുന്ന പട്ടിക സൂചിപ്പിക്കുന്നത് പോലെ അദാനി ഓഹരികളുടെ ഓഹരി വിലയിൽ വൻ വളർച്ച ഉണ്ടായതായി നമുക്ക് കാണാം.  മുകളിൽ നൽകിയിരിക്കുന്ന ആറ് അദാനി കമ്പനികളിൽ ഓരോന്നിലും നിങ്ങൾ രണ്ട് വർഷം മുമ്പ് 5,000 രൂപ വീതം നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 1,83,942 രൂപയായി മാറിയേനെ. 30,000 രൂപയുടെ നിക്ഷേപത്തിന് ആറ് ഇരട്ടി റിട്ടേണാണ് ലഭിക്കുക.

മിക്ക അദാനി ഗ്രൂപ്പ് കമ്പനികൾക്കും വളരെ ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് ഉള്ളതായി കാണാം. ഒരു ബിസിനസ്സ് സ്ഥാപിക്കുകയും മൂലധനം കൊണ്ടുവരുകയും നിക്ഷേപം ഉയർത്തുകയും കമ്പനിയിൽ പ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രൊമോട്ടർ. ഒരു ശരാശരി അദാനി കമ്പനിക്ക് ഏകദേശം 75 ശതമാനം പ്രൊമോട്ടർ ഷെയർഹോൾഡിംഗ് ഉണ്ട്. ഗൗതം അദാനി ‘പ്രമോട്ടർ ഹോൾഡിംഗിന്റെ’ ഭൂരിഭാഗവും സ്വന്തം പേരിലോ കുടുംബാംഗത്തിന്റെ പേരിലോ അല്ലെങ്കിൽ അദാനിയുടെയോ അടുത്ത കുടുംബത്തിന്റെയോ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെയോ പേരിലോ വച്ചിട്ടുള്ളതായി കാണാം. ഓഹരി വിലയിലെ വർദ്ധനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള വ്യക്തി ആ കമ്പനിയുടെ സ്ഥാപകൻ തന്നെയാണ്.

അദാനിക്ക് അംബാനിക്ക് എതിരെ മത്സരിക്കാൻ ആകുമോ?

ബിസിനസിന്റെ കടിഞ്ഞാൺ കുടുംബത്തിനുള്ളിൽ തന്നെ നിലനിർത്താനാണ് അംബാനിയും അദാനിയും തീരുമാനിച്ചിരിക്കുന്നത്. രണ്ട് കമ്പനികൾക്കും വളരെ സങ്കീർണ്ണവും സവിശേഷവുമായ ഘടനകളുണ്ട്. അംബാനിയുടെ പിതാവ് പരേതനായ ധീരുഭായ് അംബാനിയുടെ പാരമ്പര്യം റിലയൻസിനുണ്ടായിരുന്നു, എന്നാൽ അദാനി സ്വന്തം നിലയ്ക്കാണ് തന്റെ സാമ്രാജ്യം കെട്ടി ഉയർത്തിയത്.

മുകേഷ് അംബാനി 5G, വെർച്വൽ റിയാലിറ്റി, ഐഒടി, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ പുതിയ സാമ്പത്തിക ബിസിനസ്സുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, പെട്രോളിയം, തുറമുഖങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, പവർ ട്രാൻസ്മിഷൻ, വൈദ്യുതി ഉൽപ്പാദനം തുടങ്ങിയ തന്റെ ‘പഴയ സമ്പദ്‌വ്യവസ്ഥ’ ബിസിനസുകൾ  വിപുലീകരിക്കാനാണ് അദാനി ശ്രമിക്കുന്നത്. നവീകരണവും സാങ്കേതികവിദ്യയുടെയും കണ്ടെത്തലുകളെ തുടർന്ന് പുതിയ സമ്പദ്‌വ്യവസ്ഥ ബിസിനസുകൾ ഉയർന്ന മൂല്യനിർണ്ണയം ഉയർത്തുന്നു.

ഇരു കമ്പനികളും ഒരേ വേഗത്തിലാണ് വളർന്നത്, സമാനമായ പ്രവർത്തന ഘടനയും രാജ്യവ്യാപക സ്വാധീനവും ഉള്ളപ്പോൾ, ഒരു കാര്യം മാത്രം അംബാനിക്ക് അനുകൂലമാക്കുന്നു. മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്-ഡെബ്റ്റ് ഫ്രീ ആക്കുന്നതിന്റെ വക്കിൽ ആയിരിക്കുമ്പോൾ, അദാനി കടം വർധിപ്പിച്ച് കൊണ്ട് വിപുലീകരണ പദ്ധതി നടപ്പിലാക്കുകയാണ്. 2021 ഒക്‌ടോബർ വരെയുള്ള കണക്ക് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്  നൽകേണ്ട കടത്തേക്കാൾ കൂടുതൽ പണം കരുതൽ ശേഖരത്തിൽ ഉണ്ട്, എന്നാൽ മറുവശത്ത് അദാനി ഗ്രൂപ്പിന് ഏകദേശം 155 ലക്ഷം കോടി രൂപയുടെ കടമാണുള്ളതെന്ന് കാണാം. പൊതുവേ, റിലയൻസ് ഇൻഡസ്ട്രീസ് ബോണ്ട് വിതരണത്തിലൂടെയും റൈറ്റ് ഇഷ്യുവിലൂടെയും  ഇക്വിറ്റി വിൽപ്പന നടത്തിയുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. അതേസമയം അദാനി അതിന്റെ വിപുലീകരണത്തിനായി കൂടുതൽ കടത്തെ ആശ്രയിച്ചു.

അദാനിയുടെ ഏഴ് അനുബന്ധ സ്ഥാപനങ്ങളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെയുള്ള ബുൾ റൺ ഗ്രൂപ്പിന് ഏറെ ഗുണം ചെയ്തു. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഇപ്പോൾ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിനായി വിപണിയിൽ നിന്ന് അധിക പണം പിൻവലിക്കാൻ തുടങ്ങിയിരിക്കുന്നു.ഇതോടെ ഗൗതം അദാനിയുടെ പോർട്ട്ഫോളിയോയെ പ്രതികൂലമായി ബാധിച്ച് കൊണ്ട് ഓഹരി  വിപണിയിൽ നിന്ന് പണം പുറത്തേക്ക് പോയേക്കാം.

ഇരു കമ്പനികൾക്കും ദീർഘകാലത്തേക്ക് ഈ മത്സരം തുടരാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023