നേട്ടത്തിൽ അടച്ച് വിപണി, പറന്ന് ഉയർന്ന് അദാനി, പി.എസ്.യു ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
adani psu bank stocks lift up the market post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 


ഇന്ന് ഗ്യാപ്പ് അപ്പിൽ 17451 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 272 പോയിന്റുകൾ/1.57 ശതമാനം മുകളിലായി 17594 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40671 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41000 മറികടന്ന് മുന്നേറ്റം നടത്തി. വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടെങ്കിലും സൂചിക 41000 നിലനിർത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 861 പോയിന്റുകൾ/ 2.1 ശതമാനം മുകളിലായി 41251
എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

NIFTY PSU Bank (+5.4%), NIFTY Metal (+3.5%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി. NIFTY Realty, NIFTY Finserv, NIFTY FMCG,NIFTY Media എന്നീ സൂചികകൾ 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

യുഎസ് ആസ്ഥാനമായ GQG പാർട്ട്ണേഴ്സ് 15446 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെ Adani Enterprises (+16.94%), Adani Ports (+9.91%), Adani Green Energy (+5%), Adani Trans (+5%) ഓഹരികൾ നേട്ടത്തിൽ അടച്ചു.

യെസ് ബാങ്കിലെ വിഹിതം ബാങ്ക് കുറയ്ക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ SBIN (+5.14) ഓഹരി നേട്ടത്തിൽ അടച്ചു.

മുംബൈയിൽ തങ്ങളുടെ 5ജി ഉപഭോക്താക്കൾ 10 ലക്ഷം കടന്നതായി പറഞ്ഞതിന് പിന്നാലെ Bharti Airtel (+3.2%) ഓഹരി നേട്ടത്തിൽ അടച്ചു.

Union Bank (+8.9%), UCO Bank (+8.2%), PSB (+6.6%), IOB (+6.1%) എന്നീ പി.എസ്.യു ഓഹരികൾ ഇന്ന് ശക്തമായി വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിൽ ഉണ്ടായ വീണ്ടെടുക്കലും അദാനി ഓഹരികൾക്ക് മേലുണ്ടായിരുന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ പ്രത്യാഘാതം കുറഞ്ഞതും നിഫ്റ്റി പി.എസ്.യു ബാങ്കിന് സാഹായകരമായി.

TechM (-2.2%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

വിപണി മുന്നിലേക്ക്

ഇന്ന് ഉണ്ടായത് വളരെ വലിയ ഒരു മുന്നേറ്റമാണ്. ആഴ്ചയിൽ നേട്ടത്തിൽ അടച്ചാൽ സൂചിക 150 പോയിന്റുകളുടെ നീക്കം നടത്തിയേക്കാമെന്നത് നേരത്തെ പ്രീമർക്കറ്റ് അനലസിസിൽ പറഞ്ഞിരുന്നത്. ഇത് തന്നെയാണ് നടന്നതെന്നും വീണ്ടെടുക്കൽ ശക്തമായിരുന്നു എന്നും കാണാം.

നിഫ്റ്റിയിൽ താഴേക്ക് 17,300 ശ്രദ്ധിക്കാവുന്നതാണ്. ബാങ്ക് നിഫ്റ്റിയിൽ  39,900 എന്ന നിലയും ശ്രദ്ധിക്കാവുന്നതാണ്. 17,944 എന്നത് നിഫ്റ്റിയിലെ അടുത്ത സ്വിംഗ് പോയിന്റാണ്. ഇത് മറികടന്നാൽ സൂചിക വീണ്ടും 18000 മറികടക്കുമോ എന്ന് ശ്രദ്ധിക്കുക.Reliance 2.5%, HDFC Bank  2% എന്നിങ്ങനെ മുന്നേറ്റം നടത്തി. എല്ലാ മേഖലകളിലും പോസിറ്റിവിറ്റി ഉള്ളതായി കാണാം.

അദാനി ഓഹരികളിൽ നടന്ന ബ്ലോക്ക് ഡീൽ വിപണിയിൽ മൊത്തമായി പോസിറ്റിവിറ്റി നൽകിയെന്നതും മുന്നേറ്റത്തിന് കാരണമാണ്.

ഇന്നത്തെ വീണ്ടെടുക്കൽ നിലനിർത്താൻ വിപണിക്ക് സാധിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023