ശക്തമായി അടച്ച് നിഫ്റ്റി, ബ്രേക്ക് ഔട്ടിനൊരുങ്ങി ഐടി സൂചിക? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
a-very-very-strong-nifty-close-bank-nifty-targets-43k-nifty-it-to-breakout-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് 17923 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി. താഴേക്ക് വന്ന സൂചിക കഴിഞ്ഞ ദിവസത്തെ പ്രതിബന്ധമായ 17800ന് താഴെയായി സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 34 പോയിന്റുകൾ/0.19 ശതമാനം മുകളിലായി 17833 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40520 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് താഴേക്ക് വന്ന സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 206 പോയിന്റുകൾ/ 0.51 ശതമാനം മുകളിലായി 40415 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (+2.2%) മിന്നുംപ്രകടനം കാഴ്ചവെച്ചു. Nifty Bank (+0.51%), Nifty Auto (+0.52%), Nifty PSU Bank (+0.48%), Nifty Realty (-0.47%) എന്നീ മേഖലാ സൂചികകൾ 0.5 ശതമാനത്തിന്റെ നീക്കം കാഴ്ചവെച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഇന്ന് 27500ൽ സപ്പോർട്ട് എടുത്ത നിഫ്റ്റി ഐടി അവിടെ നിന്നും ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. TechM (+3.4%) ഓഹരിയുടെ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 3 ദിവസം കൊണ്ട് 8 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്.

HCL Tech (+1.8%), Infy (+2.4%), MindTree (+3%), Mphasis (+2.3%), TCS (+1.5%), LTTS (+4%), Wipro (+1%) എന്നിവ കത്തിക്കയറി.

സിമന്റ് ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി.
Ultra Cements (-1.9%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Ambuja Cements (-1.5%), JK Cements (-3.3%), India Cements (-1.1%), Ramco Cements (-1%), ACC (-2.2%), Star Cement (-2%) എന്നിവ നഷ്ടത്തിൽ അടച്ചു.

ബാങ്കിന്റെ ചെയർമാൻ വരും മാസങ്ങളിൽ പോസിറ്റീവ് വീക്ഷണം നൽകിയതിന് പിന്നാലെ SBI (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഗസ്റ്റി പാസഞ്ചർ വാഹനത്തിന്റെ ഹോൾസെയിൽ വിൽപ്പന 21 ശതമാനമായി ഉയർന്നതിന് പിന്നാലെ Ashok Leyland (+1.3%), Bharat Forge (+2.9%), Eicher Motors (+1.3%) and Maruti (+1.7%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി.

PVR (-5.1%), Inox Leixsure (-5%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 1200 രൂപ വീതം 170 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ Tanla (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ഗ്യാസ് ക്ഷാമം കാരണം യൂറോപ്പിലെ ഒരു യൂണിറ്റ് അടച്ച് പൂട്ടിയതിന് പിന്നാലെ Rain Industries (-7.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

Nazara Tech (+10.9%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.

വിപണി മുന്നിലേക്ക് 

വിപണിക്ക് ഇന്ന്  ഒരു മികച്ച ആഴ്ച ആയിരുന്നു എന്ന് കാണാം. 1.6 ശതമാനത്തിന്റെ നേട്ടമാണ് ഈ ആഴ്ചയിൽ നിഫ്റ്റി നേടിയത്. 2022ന് ശേഷം ആദ്യമായാണ് സൂചിക 17800ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കുന്നത്. 

ബാങ്ക് നിഫ്റ്റി തുടർച്ചയായ 3 ആഴ്ചയായി ലാഭത്തിലാണ് കാണപ്പെടുന്നത്. ജൂലൈ മൂന്നാമത്തെ ആഴ്ചയ്ക്ക് ശേഷം ഒരിക്കൽ മാത്രമാണ് 0.15 ശതമാനം നഷ്ടത്തിൽ ആഴ്ചയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

40000ന് മുകളിൽ നിലവിൽ പ്രധാന നിലകൾ ഒന്നും തന്നെ നമുക്ക് ലഭ്യമല്ല. ടെക്നിക്കൽ അനാലിസസ് നോക്കിയാൽ സൂചികയിൽ 43000ൽ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. അതിനായി സൂചിക 40900ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കണം.

കഴിഞ്ഞ മൂന്ന് ദിവസമായി നിഫ്റ്റി ഐടി ലാഭത്തിലാണ് കാണപ്പെടുന്നത്. സൂചിക എക്കാലത്തെയും ഉയരത്തിൽ നിന്നും 30 ശതമാനം താഴെയാണുള്ളത്. 28500ന് മുകളിലാണ് സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അടുത്താഴ്ച സൂചിക കൂടുതൽ നേട്ടങ്ങൾ കൈവരിച്ചേക്കാം.

നിഫ്റ്റി മിഡ്ക്യാപ്പ് ശക്തമായ മുന്നേറ്റം തുടരുകയാണ്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഓഗസ്റ്റിൽ 5,942 കോടി രൂപയുടെ അറ്റ ​​നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു, ഇത് 2021 ഒക്ടോബറിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും താഴ്ന്ന വരുമാനമാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023