സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി സെബി, ഗോൾഡ് എക്സ്ചേഞ്ച് യാഥാർത്ഥ്യമാകുമോ?

Home
editorial
a-gold-exchange-to-become-a-reality-in-india
undefined

നിങ്ങൾക്ക് നിക്ഷേപിക്കാൻ പറ്റിയ ആസ്തികളിൽ മികച്ച ഒന്നാണ് സ്വർണം. സ്വർണത്തിലുള്ള അഞ്ച് പ്രധാന നിക്ഷേപ രീതികളെ പറ്റി കഴിഞ്ഞ ആഴ്ച ഞങ്ങൾ ഒരു ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഡിജിറ്റൽ ഗോൾഡ്, ഫിസിക്കൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ്എസ്, ഗോഡ് മ്യൂച്ചൽ ഫണ്ട്, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയാണത്.

എന്നാൽ ഇപ്പോൾ ഇലക്ട്രോണിക് രൂപത്തിൽ ആളുകൾക്ക് സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഒരു എക്സ്ചേഞ്ച് ആരംഭിക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് സെക്യൂരിറ്റി എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെബി മുന്നോട്ട് വച്ച ഈ നിർദേശം എന്താണെന്നും ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

സെബിയുടെ നിർദേശം

ചെെനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. 800-900 മെട്രിക് ടൺ വാർഷിക ആവശ്യകതയാണ് ഇന്ത്യയിൽ സ്വർണത്തിനുള്ളത്. നമ്മുടെ സ്വർണ ഖനന വ്യവസായം ചെറുതായതിനാൽ നമ്മൾ വിദേശ രാജ്യങ്ങളിൽ നിന്നായി സ്വർണം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യക്കാർ ഏറെയും സ്വർണം വാങ്ങുന്നത്  ശുഭകാര്യമായി കണക്കാക്കുന്നു. ഫിസിക്കൽ ഗോൾഡ് വാങ്ങുന്നതിലെ അപകടം മനസിലാക്കി പലരും ഇപ്പോൾ ഡിജിറ്റൽ സ്വർണം, സ്വർണ്ണ ഇടിഎഫുകൾ എന്നിവയിൽ വാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നു. ആഗോള വിപണിയിൽ നിർണായക സ്ഥാനം നേടിയിട്ടും സ്വർണ വില നിരീക്ഷിക്കാനോ അതിൽ സ്വാധീനം ചെലുത്താനോ ഉള്ള സംവിധാനം ഇന്ത്യക്ക് ആയിട്ടില്ല.

ഈ പ്രശ്നത്തെയാണ് സെബി ചൂണ്ടികാണിക്കുന്നത്. “ഗോൾഡ് എക്സ്ചേഞ്ച് ഇൻ ഇന്ത്യ ആന്റ് ഡ്രാഫ്റ്റ് സെബി റെഗുലേഷൻസ് 2021” എന്ന തലക്കെട്ട് ഓടെ ഉള്ള കൺസൾട്ടേഷൻ പേപ്പറിൽ സ്വർണ വ്യാപാരത്തിനുള്ള എക്സ്ചേഞ്ച് ആരംഭിക്കുന്നതിനെ പറ്റി പറയുന്നു. ഓഹരി വിപണിക്ക് സമാനമായി ഗോൾ എക്സ്ചേഞ്ച് ഇലക്ട്രോണിക് റെസീപ്റ്റ് ട്രേഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കും.

ധാരാളം ആളുകൾ സ്വർണം വാങ്ങുകയും വിൽക്കുകയും വിലപേശുകയും ചെയ്യുമ്പോൾ നിശ്ചിത  സമയത്ത് സ്വർണ്ണത്തിന്റെ യഥാർത്ഥ മൂല്യത്തെക്കുറിച്ച് ഒരു മികച്ച എസ്റ്റിമേറ്റ് നൽകാൻ ഇതിന് സാധിക്കും. ഇത് അന്താരാഷ്ട്ര സ്വർണ എക്സ്ചേഞ്ചിലെ വിലകളുമായി താരതമ്യപ്പെടുത്താം. ഒപ്പം സ്വർണ്ണത്തിന്റെ യഥാർത്ഥ വില കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.

റീട്ടെയിൽ നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, സ്വർണ വിൽപ്പന സ്ഥാപനങ്ങൾ ഇന്നവർക്കാണ് ഗോൾഡ് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ സാധിക്കുക.

പ്രവർത്തനം എങ്ങനെ?

അംഗീകൃത സ്ഥാപനങ്ങളോ ആളുകളോ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ ഇവ എല്ലാം സുരക്ഷിത നിലവറകളിൽ സൂക്ഷിക്കുന്നു. ഈ നിക്ഷേപങ്ങളുടെ ഉടമകൾക്ക് അവരുടെ ഫിസിക്കൽ ഗോൾഡ് ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളുമായി (ഇ.ജി.ആർ) പരിവർത്തനം  ചെയ്യാൻ സാധിക്കും. ഇതിനായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് ഇതിനൊപ്പം ഉടമ മുഴുവൻ വിവരങ്ങളും നൽകേണ്ടതും അനിവാര്യമാണ്. അവർക്ക്  ഒരു സാധാരണ ഡിജിറ്റൽ ഇന്റർഫേസിലേക്ക്  ഈ ഡാറ്റ കൈമാറുകയും സൂക്ഷിക്കുകയും ചെയ്യേണ്ടിവരും. അങ്ങനെ ഫിസിക്കൽ ഗോൾഡ് ഡിജിറ്റൽ റെസീപ്റ്റുകളായി പരിവർത്തനം ചെയ്യുകയും സുരക്ഷിത നെറ്റ്‌വർക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

തുടർന്ന് വ്യാപാരം നടത്തേണ്ടതിനായി ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകൾക്ക് ഒരു കോഡ് നമ്പർ നൽകും. ഇന്റെർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിറ്റി നമ്പർ എന്നാണ് ഇത് അറിയപ്പെടുക. ട്രേഡ് ചെയ്യാവുന്ന സാമ്പത്തിക ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തപ്പെട്ട രണ്ട് പ്രധാന നിക്ഷേപ  കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത് എൻ.എസ്.ഡി.എല്ലും സി.എസ്.ഡി.എല്ലുമാണ്. ഓഹരി, കടപത്രങ്ങൾ എന്നിവ നിങ്ങളുടെ പേരിൽ സൂക്ഷിക്കുന്നത് ഈ നിക്ഷേപ കേന്ദ്രങ്ങളിലാണ്. ഈ കേന്ദ്രങ്ങൾക്കും ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളുടെ പേരിൽ കോഡ് നൽകിയിട്ടുണ്ടാകും. ഓരോ ട്രേഡിംഗ്  ദിവസത്തിന്റെയും അവസാനം എല്ലാ സ്വർണ്ണവും അക്കൗണ്ടിലാണെന്ന് പ്രധാനപ്പെട്ട പങ്കാളികൾ ഉറപ്പാക്കും.

കൺസൾട്ടേഷൻ പേപ്പറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഗോൾഡ് എക്സ്ചേഞ്ചിന്റെ ഏക റെഗുലേറ്റർ എന്നത് സെബിയായിരിക്കും.
പ്രധാനമായും മൂന്ന് പ്രവർത്തനങ്ങളാകും ഗോൾഡ് എക്സ്ചേഞ്ചിൽ നടക്കുക.

 1. ഫിസിക്കൽ ഗോൾഡിനെ ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളായി പരിവർത്തനം ചെയ്യുക.

 2. ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളുടെ വ്യാപാരം.

 3.  ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകളെ ഫിസിക്കൽ ഗോൾഡ് ആക്കി മാറ്റുക.

ഓരോ ഇ.ജി.ആറിന്റെയും 
യൂണിറ്റ് എത്ര ?

ഗോൾഡ് എക്സ്ചേഞ്ചിൽ 1 കിലോഗ്രാം, 100 ഗ്രാം, 50 ഗ്രാം എന്നിങ്ങനെ  ഇജിആർ ഉണ്ടായിരിക്കണമെന്നാണ്  കൺസൾട്ടേഷൻ പേപ്പറിൽ സെബി പറയുന്നു. ഒരുപക്ഷേ വരുംകാലങ്ങളിൽ 10 ഗ്രാം, 5 ഗ്രാം എന്നീ ചെറിയ വിഭാഗങ്ങളുടെ ഇജിആറുകളും  അനുവദിച്ചേക്കാം.

ഫിസിക്കൽ ഗോൾഡിൽ നിന്നും ഇ.ജി.ആറിലേക്കുള്ള ഇടപാട് പരിശോധിക്കുന്നതിനായി സെബി ഇതിനകം തന്നെ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. വോൾട്ട് മാനേജർമാർ, ഡിപോസിറ്ററികൾ എന്നിങ്ങനെയുള്ള വിവിധ എന്റിറ്റികൾക്ക് ഇതിലുള്ള പങ്കിനെ പറ്റി സെബി പഠനം നടത്തി. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളും മറ്റ് സുരക്ഷാ നടപടികളും വർക്കിംഗ് ഗ്രൂപ്പുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിസന്ധികൾ

ഈ ആശയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും പോരായ്മകളും നിലനിൽക്കുന്നുണ്ട്. സ്വർണം ഒരു ചരക്ക് വസ്തുവായതിനാൽ ഇതിനായി ഇ.ജി.ആർ കൈമാറ്റം ചെയ്യാൻ ഒരാൾക്ക് കഴിയണം. എന്നിരുന്നാലും, ഒരു വ്യാപാരിയ്ക്ക് ഗണ്യമായ  ഇജിആർ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകു.

നിങ്ങൾ 50 ഗ്രാം ഇജിആർ കൈവശം വച്ചിട്ടുണ്ടെന്നും അവ ഫിസിക്കൽ ഗോൾഡ് ആയി കൈമാറാൻ ആഗ്രഹിക്കുന്നുവെന്നും കരുതുക. സ്വർണം കൈവശം വയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വോൾട്ട് മാനേജർ നിങ്ങളുടെ കെെവശമുള്ള രസീത് നിർത്തലാക്കി കൊണ്ട് ഡാറ്റാബേസിൽ നിന്ന് എൻ‌ട്രി റദ്ദാക്കാൻ ഡിപോസിറ്ററിയോട് ആവശ്യപ്പെടും. തുടർന്ന് ലഭിക്കുന്ന 50 ഗ്രാമം സ്വർണം നിങ്ങൾ അയച്ചു നൽകും. ഇത് ഒരാളുടെ കാര്യത്തിൽ പ്രാവർത്തികമാണെങ്കിലും ലക്ഷകണക്കിന് ആളുകൾ വ്യാപാരം നടത്തുമ്പോൾ കാലതാമസം ഉണ്ടാക്കിയേക്കും. 

നികുതി ഈടക്കുന്നതാണ് മറ്റൊരു പ്രശ്നമായി നിൽക്കുന്നത്. ഇ.ജി.ആർ എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുമ്പോൾ ട്രാൻസാക്ഷൻ ചാർജുകൾ ഈടാക്കേണ്ടതുണ്ട്. ഫിസിക്കൽ ഗോൾഡിലേക്ക് കെെമാറ്റം ചെയ്യുമ്പോൾ ജി.എസ്.ടിയും ഇതിന്റെ മേൽ ചുമത്തപ്പെടും. വിൽക്കുന്ന ആളും വാങ്ങുന്ന ആളും രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടിയും ചുമത്തപ്പെടും. ഇത് കാര്യങ്ങളെ ഏറെ സങ്കീർണമാക്കും. ഇന്റഗ്രേറ്റഡ് ജിഎസ്ടിയിലൂടെ  ഈ പ്രശ്നം പരിഹരിക്കാമെന്നും സെബി പറയുന്നു.

സെബിയുടെ കൺസൾട്ടേഷൻ പേപ്പർ വായിച്ചു നോക്കുന്നതിനായി ലിങ്ക് സന്ദർശിക്കുക. കൺസൾട്ടേഷൻ ഘട്ടത്തിലായതിനാൽ, ഗോൾഡ് എക്സ്ചേഞ്ചിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും അവർക്ക് മെയിൽ ചെയ്യാൻ സാധിക്കുന്നതാണ്. സെബി ഈ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023