Market
നിർണായകമാകാൻ ആഴ്ചയിലെ ക്ലോസിംഗ് - പ്രീമാർക്കറ്റ് റിപ്പോർട്ട് 
ഇന്നത്തെ വിപണി സാധ്യതകളും പ്രധാന കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും സപ്പോർട്ട്, റെസിസ്റ്റൻസ് നിലകളും ആഗോള വിപണികളുടെ പ്രകടനവും ചർച്ച ചെയ്യുന്നു.

Key takeaways
- Indus Towers-ൻ്റെ ഏകീകൃത അറ്റാദായം സെപ്റ്റംബറിൽ 44 ശതമാനം ഇടിഞ്ഞ് 872 കോടി രൂപയായി.
- SBI Cards and Payment Services-ൻ്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 52 ശതമാനം ഉയർന്ന് 526 കോടി രൂപയായി.
- Tata Chemicals-ൻ്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ മൂന്ന് മടങ്ങ് വർദ്ധിച്ച് 628 കോടി രൂപയായി.
- Tamilnad Mercantile Bank-ൻ്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 37 ശതമാനം ഉയർന്ന് 262 കോടി രൂപയായി.
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
പ്രധാനതലക്കെട്ടുകൾ
Indus Towers: കമ്പനിയുടെ ഏകീകൃത അറ്റാദായം സെപ്റ്റംബറിൽ 44 ശതമാനം ഇടിഞ്ഞ് 872 കോടി രൂപയായി.
SBI Cards and Payment Services: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 52 ശതമാനം ഉയർന്ന് 526 കോടി രൂപയായി.
Tata Chemicals: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 628 കോടി രൂപയായി.
Tamilnad Mercantile Bank: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 37 ശതമാനം ഉയർന്ന് 262 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17777 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് നീങ്ങി. 3 മണിയോടെ സൂചിക അവിശ്വസനീയമായ നീക്കം കാഴ്ചവെച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 81 പോയിന്റുകൾക്ക് മുകളിലായി 17737 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41470 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. അവസാന നിമിഷം സൂചികയിൽ ബൈയിംഗ് അനുഭവപ്പെട്ടു. തുടർന്ന് സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 0.43 ശതമാനം മുകളിലായി 41299 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.5 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി കയറിയിറങ്ങി കാണപ്പെടുന്നു. യൂറോപ്യൻ വിപണി നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും നേരിയ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17850-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ട് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,710, 17,650, 17,620, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,780, 17,920, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,000, 40,640, 40,350, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.41,400, 41,500, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 17.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്നലെ അവസാന നിമിഷം നിഫ്റ്റിയിൽ ഉണ്ടായ മുന്നേറ്റം നിങ്ങൾ കണ്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പോസിറ്റീവ് സൂചന നൽകുന്നു.
യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. പലിശ നിരക്ക് ഉയർത്തുന്നത് സാമ്പത്തിക മാന്ദ്യത്തിന് കാരണം ആയേക്കാം. എന്നിരുന്നാലും പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ഇത് അനിവാര്യമാണ്.
ബെയറിഷ് എൻഗൽഫിംഗ് കാൻഡിലിന് മുകളിൽ നിഫ്റ്റിക്ക് മറികടക്കാൻ സാധിക്കുമോ എന്നത് ശ്രദ്ധിക്കണം. 17920, 18000 എന്നിവ ആകും അങ്ങനെയെങ്കിൽ അടുത്ത പ്രതിബന്ധം.
ആഗോള വിപണികൾ തണുത്ത പ്രതികരണമാണ് നൽകുന്നത്. എസ്.ജി.എക്സ് നിഫ്റ്റി ഉയർന്ന നിലിയിലാണ്. എന്നാൽ ഏഷ്യൻ വിപണികൾ വീഴുന്നതും ശ്രദ്ധിക്കുക.
യുഎസ് സാമ്പത്തിക കണക്കുകൾ മികച്ചതാണെന്ന് കാണാം.
ആഴ്ചയിലെ നിഫ്റ്റിയുടെ ക്ലോസിംഗ് നിർണായകമാണ്. ആഴ്ചയിൽ ബുള്ളിഷാണെന്ന് കാണാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17810, താഴേക്ക് 17710 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
സെപ്റ്റംബറിൽ Indus Towers-ൻ്റെ അറ്റാദായം എത്രയായിരുന്നു?
സെപ്റ്റംബറിൽ Indus Towers-ൻ്റെ ഏകീകൃത അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 872 കോടി രൂപയായി.
സെപ്റ്റംബർ പാദത്തിൽ SBI Cards and Payment Services-ൻ്റെ അറ്റാദായം എത്രയായിരുന്നു?
സെപ്റ്റംബർ പാദത്തിൽ SBI Cards and Payment Services-ൻ്റെ ഏകീകൃത അറ്റാദായം 52 ശതമാനം ഉയർന്ന് 526 കോടി രൂപയായി.
നിഫ്റ്റിക്ക് എവിടെയെല്ലാം ശക്തമായ സപ്പോർട്ട് ഉണ്ട്?
17,710, 17,650, 17,620, 17,550 എന്നിവിടങ്ങളിൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ട്.
യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് എത്രയായി ഉയർത്തി?
യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി.
Written by
Amal M PrashanthRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min