കത്തിക്കയറി ബാങ്ക് നിഫ്റ്റി, ബ്രേക്ക്ഔട്ട് നടത്തി റിലയൻസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
25911-2
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  വലിയ ഗ്യാപ്പ് അപ്പിൽ 17438 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒരു മണിക്കൂറിനുള്ളിൽ തന്നെ 17480, 17500 എന്ന സമ്മർദ്ദ നില മറികടന്ന് മുന്നേറി. എന്നിരുന്നാലും 17530 മറികടക്കാൻ കഴിയാതെയിരുന്ന സൂചിക പതിയെ താഴേക്ക് വന്നു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 175 പോയിന്റുകൾ/1.01 ശതമാനം മുകളിലായി 17486 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40252 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 40350 എന്ന പ്രതിബന്ധം പലതവണയായി പരീക്ഷിച്ച് പരാജയപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 398 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 40318 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (+1%), Nifty Auto (+1.3%), Nifty FMCG (+1.2%), Nifty IT (+1%), Nifty Media (+2.1%), Nifty PSU Bank (+3.9%), Nifty Metal (+1.1%), Nifty Realty (+1.7%) തുടങ്ങി എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു.

ചൈന ഒഴികെയുള്ള പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊവിഡ് ആശങ്കകളെ തുടർന്ന് ചൈനീസ് വിപണി ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

SBI (+3.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. രണ്ട് ദിവസമായി 6 ശതമാനമാണ് ഓഹരി നീങ്ങുന്നത്.

Bank of Baroda (+3.3%), Canara Bank (+5.4%), Indian Bank (+5.4%), PNB (+5.2%), Union Bank (+4.5%) എന്നീ പി.എസ്.യു ബാങ്കുകൾ എല്ലാം തന്നെ നേട്ടത്തിൽ അടച്ചു. 

നിഫ്റ്റി 50യിലെ മറ്റു ഓഹരികൾ ഒന്നും തന്നെ 1 ശതമാനത്തിന് മുകളിൽ നീക്കം കാഴ്ചവെച്ചില്ല.

1.6 കോടി രൂപയുടെ വലിയ ട്രേഡുകൾ നടന്നതിന് പിന്നാലെ BHEL (+8.3%) ഓഹരി ലാഭത്തിൽ അടച്ചു.

5.3 കോടി രൂപയുടെ ബ്ലോക്ക് ഡീൽ നടത്തിന് പിന്നാലെ Zeel (+2.6%) ഓഹരിയും നേട്ടത്തിൽ അടച്ചു.

Ambuja Cem (-2.4%), ACC (-2.2%), India Cements (-1%) എന്നീ സിമന്റ് ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Tata Communiction (+3.5%), Polycab (+4.9%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

L&T Info(+1.7%), Mindtree (+2.6%) എന്നീ ഓഹരികളും ഇന്ന് നേടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

യുഎസ് വിപണിയെ സംബന്ധിച്ചിടത്തോളം ഇന്നലെ മികച്ച ദിവസമായിരുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ മികച്ച ഫലങ്ങളാണ് യുഎസ് വിപണിയുടെ മുന്നേറ്റത്തിന് കാരണമായത്.

ഇന്ന് ബുള്ളുകളും ബെയറുകളും തമ്മിൽ ശക്തമായ മത്സരം നടന്നതായി കാണാം. ഓരോ തവണ വിപണി  മുകളിലേക്ക് കയറുമ്പോഴും ശക്തമായ വിൽപ്പന നടക്കുന്നത് കാണാൻ സാധിക്കുമായിരുന്നു.

നിഫ്റ്റി ലോവർ ഹൈസ് ഉണ്ടാക്കുമ്പോഴും ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറുന്നത് ശ്രദ്ധേയമായിരുന്നു. അവസാന നിമിഷം ശക്തമായ ബൈയിംഗ് വോള്യത്തിൽ നിഫ്റ്റി പ്രതിബന്ധ ട്രെൻഡ് ലൈൻ മറികടന്നതായും കാണാം. നിഫ്റ്റി 17400ന് മുകളിലായി ശക്തമായ സപ്പോർട്ടിൽ വരും ദിവസങ്ങളിൽ വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.

ബാങ്കിംഗ് സൂചികയിൽ വീഴ്ച കാണപ്പെട്ടില്ലെങ്കിലും 40300ന് മുകളിൽ നിലനിൽക്കാൻ സൂചിക പാടുപെടുന്നതായി കാണാൻ സാധിച്ചു. 40700ന് അടുത്തായി സൂചികയിൽ സമ്മർദ്ദം അനുഭവപ്പെട്ടേക്കും.

തുടക്കത്തിലെ ലാഭമെടുപ്പിന് പിന്നാലെ ഫിൻ നിഫ്റ്റി ശക്തമായ റേഞ്ചിൽ അസ്ഥിരമായി നിലകൊണ്ടു. ഇന്നത്തെ ഉയർന്ന താഴ്ന്ന നിലകൾ നാളെ നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്.

റിലയൻസ് ഇന്ന് ഡബിൾ ബോട്ടം പാറ്റേൺ ബ്രേക്ക് ചെയ്തതായി കാണാം. ഇത് നിലനിർത്താൻ ഓഹരിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ എക്സ്പെയറി ആർക്കൊപ്പമാകും? കാളകളോ കരടികളോ?

ഭാവിയിൽ ഒരു ദിവസം ബാങ്ക് നിഫ്റ്റി 4000ലേക്ക് വീഴുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെ എങ്കിൽ എന്താകും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. അതിനുള്ള സാധ്യത നിലവിൽ ഉണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023