തിരിച്ചുവരവിന് ഒരുങ്ങി ബുള്ളുകൾ? നിഫ്റ്റി 18000 വീണ്ടെടുത്തു പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
18k-reclaimed-followed-by-a-20-pts-tight-consolidation-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 18044 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18060ൽ സമ്മർദ്ദം രേഖപ്പെടുത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഇത് മറികടന്ന സൂചിക പിന്നീട് ഇത് സപ്പോർട്ടായി നിലനിർത്തി. 18060-080- എന്ന റേഞ്ചിനുള്ളിൽ ഉച്ചയ്ക്ക് ശേഷം സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റുകൾ/0.75 ശതമാനം മുകളിലായി 18070 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40802 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
70 പോയിന്റുകൾക്ക് ഉള്ളിലായി അസ്ഥിരമായി നിന്നു. 40900ന് മുകളിലായി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയ സൂചികയിൽ പിന്നീട് സമ്മർദ്ദം അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 299 പോയിന്റുകൾ/ 0.74 ശതമാനം മുകളിലായി 40873 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (+0.74%), Nifty Finserv (+0.91%), Nifty FMCG (+0.75%), Nifty Metal (+1.2%) എന്നിവ നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

നിഫ്റ്റി 18000 മറികടന്നതിന് പിന്നാലെ Tata Consumer (+2.8%), Britannia (+2.3%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ടാറ്റാ ഗോ ഫിറ്റ് അവതരിപ്പിച്ച് കൊണ്ട് ടാറ്റാ കൺസ്യൂമർ ആഗോര്യ സപ്ലിമെന്റ് രംഗത്തേക്ക് ചുവടുവെച്ചു.  Bisleri International-ന്റെ ഓഹരി വാങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഉയർന്ന വോള്യത്തിൽ ITC (+1%) ഓഹരി എക്കാലത്തെയും ഉയർന്ന നിലകൈവരിച്ചു.


Bajaj Finance (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

HALE-ക്ലാസ് ആംഡ് യുഎവി വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഡിഫൻസ്. പിന്നാലെ Adani Enterprises (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.


ഗുജറാത്തിൽ പുതിയ വേദാന്ത-ഫോക്‌സ്‌കോൺ അർദ്ധചാലക പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചതിന് പിന്നാലെ Vedanta (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

ബ്ലോക്ക് ഡീലിന്റെ ശേഷം HDFC Life (+1.4%) ഓഹരി ശക്തമായി നേട്ടത്തിൽ അടച്ചു. SBI Life (+1.4%), LIC (+2.7%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

അനുബന്ധ സ്ഥാപനമായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സ് പി‌എൽ‌ഐ സ്കീമിന് കീഴിൽ പേയ്‌മെന്റ് സ്വീകരിക്കുന്ന ആദ്യത്തെ കമ്പനിയായതിന് പിന്നാലെ Dixon (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഓഗസ്റ്റിൽ ഇന്ത്യയുടെ പ്രതിവർഷ സിപിഐ 7 ശതമാനമായി രേഖപ്പെടുത്തി. എന്നാൽ ഇത് 6 ശതമാനം ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യുഎസ് വിപണി നേട്ടത്തിൽ അടച്ചത് കൊണ്ട് തന്നെ ഇത് വിപണിയെ ബാധിച്ചേക്കില്ല. ഇന്ന് പുറത്ത് വരാനിരിക്കുന്ന യുഎസ് സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.

ജനുവരി 19ന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 18110- 130 എന്ന റേഞ്ചിൽ സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. അതേസമയം ഗ്യാപ്പ് അപ്പിന്റെ സഹായത്തോടെ സൂചിക 18000 മറികടന്നത് അത്ര നല്ലതല്ല. കാരണം ഇത് ലാഭമെടുപ്പിന് കാരണമായേക്കാം. നേരിയ തോതിൽ താഴേക്ക് വന്നിട്ട് പിന്നീട് 18000 മറികടന്നാൽ ബുള്ളുകൾക്ക് അത് ഏറെ പ്രതീക്ഷ നൽകും.

ഓക്ടോബർ 27ന് ബാങ്ക് നിഫ്റ്റി 40874ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ 11 മാസങ്ങൾക്ക് ശേഷം സൂചിക ഇതേ നിലയ്ക്ക് മുകളിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏറെ ദിവസങ്ങൾക്ക് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് 1500 മറികടന്നു. 1516 സൂചികയ്ക്ക് ശക്തമായ പ്രതിബന്ധമാണ്.

മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചു.

എന്ത് കൊണ്ടാണ് എഫ്.എം.സി.ജി ഓഹരികളെ ഡിഫൻസീവ് സ്റ്റോക്ക്സ് എന്ന് വിളിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയുമോ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023