നിഫ്റ്റിക്ക് ഇന്ന് നിർണായക ദിനം, ബുള്ളുകൾ വിപണി കീഴടക്കുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
17k-or-18k-nifty-to-form-a-crucial-day-candle-share-market-today
undefined

പ്രധാനതലക്കെട്ടുകൾ


Infosys: യൂറോപ്പ് ആസ്ഥാനമായുള്ള ലൈഫ് സയൻസ് കൺസൾട്ടിംഗ് ആൻഡ് ടെക്നോളജി സ്ഥാപനമായ ബേസ് ലൈഫ് സയൻസ് ഏറ്റെടുത്ത് കമ്പനി.

Hero MotoCorp: ഓഗസ്റ്റിൽ കമ്പനിയുടെ മൊത്തം വിൽപ്പന 1.92 ശതമാനം ഉയർന്ന് 462608 യൂണിറ്റായി. പോയ വർഷം ഇത് 453879 ആയിരുന്നു.

UPL: മൈക്ക് ഫ്രാങ്കിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതായി കമ്പനി പറഞ്ഞു.

Olectra Greentech: സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 800 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള പദ്ധതിക്ക് കമ്പനി ബോർഡ് അംഗീകാരം നൽകി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17523  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.  ഉച്ചവരെ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് നീങ്ങിയ സൂചിക അവസാന നിമിഷം ഉണ്ടായ ബൈയിംഗിൽ തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 217 പോയിന്റുകൾക്ക് താഴെയായി 17543 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38965 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക്  കയറി 39500 മറികടന്നു. ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ സൂചിക ശക്തമായ ലാഭമെടുപ്പിന് വിധേയമായി.  തുടർന്ന് 39301 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2 ശതമാനം ഇടിഞ്ഞു.

നാസ്ഡാക് ഒഴികെ യുഎസ് വിപണി ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ
നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,575-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,500, 17,470, 17,400 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,590, 17,620, 17,690, 17,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,000, 38,760, 38,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,670, 40,000, 40,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

യുഎസ് വിപണി താഴ്ന്ന നിലയിൽ അസ്ഥിരമായി നിൽക്കുന്നത് കാണാം. രണ്ടാം പകുതിയിൽ ബൈയിംഗ് അനുഭവപ്പെട്ടു. എന്നിരുന്നാലും ആഗോള വിപണികളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നില്ലെന്ന് കാണാം. തൊഴിൽ കണക്കുകൾ ഇന്ന് പുറത്തുവരും ഇതിലേക്ക് നോക്കിയാൽ മുന്നിലേക്ക് പലിശ നിരക്ക് ഉയർത്തുമൊ എന്നുള്ളത് വ്യക്തമാകും.

ഇന്നലെ പ്രീമിയം വളരെ കൂടുതൽ ആയിരുന്നു. അടുത്ത ആഴ്ചയിലെ എക്സ്പെയറി ദിവസവും പ്രീമിയം വളരെ കൂടുതലാണെന്ന് കാണാം.

ഇന്ത്യയിൽ നിന്നുള്ള ലോക്കൽ സൂചനകൾ എല്ലാം തന്നെ വിപണിക്ക് പിന്തുണ നൽകുന്നതാണ്. ജിഡിപി ഡേറ്റ പ്രതീക്ഷിച്ചതിലും താഴെ ആണെങ്കിലും ഇരട്ട സംഖ്യയിലാണ് എന്നത് ആശ്വസം നൽകുന്നു. കയറ്റുമതി 20 ശതമാനം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇറക്കുമതിയും വർദ്ധിച്ചതായി കാണാം. ജിഎസ്ടി വരുമാനം 28 ശതമാനം ഉയർന്ന് 1.44 ലക്ഷം കോടി രൂപയായി.

ഇന്ത്യയുടെ നിർമാണ പിഎംഐ 8 മാസത്തെ ഉയർന്ന നിലയായ 56 ആയി രേഖപ്പെടുത്തി. ഓട്ടോ വിൽപ്പന കണക്കുകളും മികച്ചതാണ്.

നിഫ്റ്റിയിൽ താഴേക്ക് 17,470 മുകളിലേക്ക് 17,700  എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023