നാളെ 17,960-18,220 എന്ന റേഞ്ചിനുള്ളിൽ നിഫ്റ്റി നിൽക്കുമോ? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
17960 18220 to be the max range for expiry day post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18084 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് റൈറ്റ് റേഞ്ചിനുള്ളിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 9 പോയിന്റുകൾ/0.05 ശതമാനം താഴെയായി 18122 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42733 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിരവധി തവണ 43000 പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാതെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.07 ശതമാനം താഴെയായി 42827 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

18956 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19000 മറികടന്നതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല. ശേഷം 19040 ശക്തമായ പ്രതിബന്ധമായി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/ 0.15 ശതമാനം താഴെയായി 18982 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (+0.66%), Nifty Media (+0.62%), Nifty Pharma (-0.56%), Nifty Realty (+0.49%) എന്നിവ നേരിയ നഷ്ടത്തിൽ അടച്ചു.

ഹോങ്കോഗ് വിപണി 1.5 ശതമാനം നേട്ടത്തിൽ അടച്ചു. ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി അടച്ചു.

നിർണായക നീക്കങ്ങൾ

Titan (+3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Bharti Airtel (-1.3%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Maharashtra Bank (-3.8%), Central Bank (-2.7%), Indian Bank (-3.1%), B (-3.4%), UCO Bank (-3.2%), Union Bank (-4%) എന്നിവ നഷ്ടത്തിൽ അടച്ചു.

RVNL (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

പണയം വെച്ചിരുന്ന 7 ലക്ഷം ഓഹരികൾ തിരികെയെടുത്തതിന് പിന്നാലെ Chambal Fertilizer (+2.8%) ഓഹരി നേട്ടത്തിൽ അടച്ചു. FACT (+10%), RCF (+14.8%), GSFC (+10.2%), Deepak Fert (+7.8%) എന്നിവയും നേട്ടത്തിൽ അടച്ചു.

Lemon Tree Hotels (+4.3%) ഓഹരിയും നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ചില ടെക്നിക്കൽ അനാലസിലേക്ക് നോക്കാം.

  • ലോങ്ങർ ടൈം ഫ്രെയിമിലേക്ക് നോക്കിയാൽ 18,180-220 എന്നത് ശക്തമായ പ്രതിബന്ധമായി കാണാം. നിഫ്റ്റിയിൽ ഉയർന്ന കോൾ ഐയും അവിടെയാണുള്ളത്. 
  • താഴേക്ക് 18060 എന്ന പ്രധാന സപ്പോർട്ട് ആയി കണക്കാക്കാം. 17,950-960  എന്നിവ നിർണായകമാണ്.
  • ബാങ്ക് നിഫ്റ്റിയിൽ 43030 എന്നത് ശക്തമായ പ്രതിബന്ധമാണ്. 43,330-360 ശ്രദ്ധിക്കുക.  43,450-500 എന്നിവിടെ ശക്തമായ പ്രതിബന്ധം നാളെ പ്രതീക്ഷിക്കാം.
  • 42,370 നഷ്ടമായാലും 42220 സൂചികയെ രക്ഷിച്ചേക്കും.
  • 19,160-200 എന്നിവ ഫിൻ നിഫ്റ്റിയിൽ ശ്രദ്ധിക്കുക. 

17,960-18,220 എന്നതാകും നിഫ്റ്റിയുടെ നാളത്തെ എക്സ്പെയറി റേഞ്ച്. എന്നിരുന്നാലും ഷോർട്ട് കവറിംഗിനുള്ള സാധ്യത തള്ളികളയരുത്. ഇന്ന് വളരെ ശാന്തമായ ദിവസമായിരുന്നു. ഇത് ഓപ്ഷൻ സെല്ലേഴ്സിന് തീർത്തും അനുകൂലമായിരുന്നു. നിങ്ങൾക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023