നിർണായക സപ്പോർട്ട് ആകാൻ 17500, വിപണി എങ്ങോട്ട്? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
One97 Communications: ചൈനീസ് ലോൺ ആപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്കാനറിന് കീഴിലുള്ള വ്യാപാരികളുമായുള്ള ബന്ധം നിഷേധിച്ച് പേടിഎം.
Vodafone Idea: എസ്.ബിഐക്ക് 2,700 കോടി രൂപ ഹ്രസ്വകാല വായ്പ മുൻകൂട്ടി അടച്ചു ടെലികോം കമ്പനി. 5G നെറ്റ്‌വർക്കുകൾക്കായുള്ള ഉപകരണ വിതരണ ഡീലുകൾ കെട്ടിപ്പടുക്കാനും അതിനായി 15,000 കോടി രൂപ ധനസമാഹരണം നടത്താനും ഇത് കമ്പനിയെ സഹായിക്കും.
Mahindra Lifespace Developers: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിൽപ്പന 2.5 മടങ്ങായി ഉയർന്ന് 2500 കോടി രൂപയാകുമെന്ന് കമ്പനി സിഇഒ അരവിന്ദ് സുബ്രമണ്യൻ പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച 17603 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി റേഞ്ച് ബൌണ്ടിനുള്ളിലായി വ്യാപാരം നടത്തി. 17500ൽ സൂചികയിൽ ശക്തമായ സപ്പോർട്ടും അനുഭവപ്പെട്ടു. തുടർന്ന് 17539 എന്ന നിലയിൽ ഫ്ലാറ്റായി നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39433 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക 39250ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾക്ക് മുകളിലായി 39421 എന്ന നിലയിൽ നേട്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി 0.4 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,500-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,500, 17,470, 17,400 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,590, 17,620, 17,690, 17,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,000, 38,760, 38,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,670, 40,000, 40,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 8 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 670 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
പുറത്ത് വരുന്ന യുഎസ് തൊഴിൽ കണക്കുകൾ സൂചിപ്പിക്കുന്നത് മൂന്ന് ലക്ഷത്തിൽ അധികം പേർക്കാണ് കഴിഞ്ഞ മാസം ജോലി ലഭിച്ചത്. ഇത് ശക്തമാണെങ്കിലും ജൂലൈയേക്കാൾ കുറവാണ്. എന്നാൽ തൊഴിൽ രഹിതരുടെ കണക്ക് 3.7 ശതമാനം ആണ്. 3.5 ശതമാനം ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലേബർ ഡേ ആയതിനാൽ തന്നെ
യുഎസ് വിപണി ഇന്ന് അവധിയിലാണ്.
റഷ്യൻ പൈപ്പ് ലൈനുകൾ പുനരാരംഭിക്കുമെന്ന വാർത്തയെ തുടർന്ന് റഷ്യൻ വിപണികൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. എന്നാൽ പൈപ്പ് ലൈൻ അടിച്ചിടുമെന്നാണ് പുതുതായി ലഭിക്കുന്ന അപ്പ്ഡേറ്റുകൾ. നോർഡ് സ്ട്രീം നേരത്തെ 20 ശതമാനം ശേഷിയിൽ പ്രവർത്തിച്ചിരുന്നു, ഇപ്പോൾ, യൂറോപ്പിൽ ഇന്ധന ഭീതി ഉളവാക്കിക്കൊണ്ട് ഇത് പോലും നിർത്തലാക്കും.
എഫ്.ഐഐഎസ് ഡെറിവേറ്റീവ്സിൽ ഷോർട്ട് പോസിഷനുകൾ എടുക്കുന്നതായി കാണാം. ഇത് ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം എഫ്‌ഐഐകളുടെ ലിക്വിഡിറ്റി ഇൻഫ്യൂഷനാണ് ആഗോള നെഗറ്റീവിറ്റിയെ മറികടക്കാൻ ഇന്ത്യൻ വിപണികളെ സഹായിച്ചിരുന്നത്.
G7 രാജ്യങ്ങൾ റഷ്യൻ ഗ്യാസിന് വില പരിധി നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. ഗ്യാസിന്റെ വില കുതിച്ചുയർന്നപ്പോൾ റഷ്യയ്ക്ക്
വലിയ നേട്ടമാണ് ഉണ്ടായത്. ഇത് ആഗോള വിപണിയെ അസ്ഥിരതയിലേക്ക് നയിക്കുമെന്നും വില പരിധി പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് എണ്ണ വിതരണം ചെയ്യുമെന്നും റഷ്യ മറുപടിയായി പറഞ്ഞു.
റഷ്യൻ പൈപ്പ് ലൈൻ പ്രശ്നം ഇന്ത്യൻ വിപണിയെ ബാധിക്കാൻ സാധ്യതയില്ല. ക്രൂഡ് ഓയിൽ വിലയുമായി നേരിട്ട് ബന്ധമുള്ളതിനാൽ വില പരിധി പ്രശ്നം യുഎസ് വിപണിയെ ബാധിച്ചേക്കും.
നിഫ്റ്റിയിൽ താഴേക്ക് 17,500 മുകളിലേക്ക് 17,590 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display