പ്രതിബന്ധമായി 17420, മിന്നുംപ്രകടനം കാഴ്ചവെച്ച് മെറ്റൽ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
17420-the-super-resistance-metals-shine-post-market-analysis
undefined

ഇന്ന് ഗ്യാപ്പ് അപ്പിൽ 17379 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17,360-415 എന്ന റേഞ്ചിനുള്ളിൽ തന്നെ സൂചിക ദിവസം മുഴുവൻ വ്യാപാരം നടത്തി. ദിവസത്തിൽ സൂചിക ചാഞ്ചാട്ടത്തിന് വിധേയമായേങ്കിലും താഴേക്ക് വലിയ വീഴ്ച അനുഭവപ്പെട്ടില്ല.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 57 പോയിന്റുകൾ/0.33 ശതമാനം മുകളിലായി 17332 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39343 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 10 മണിയോടെ 39400 മറികടന്നു. ശേഷം മുന്നേറ്റം തുടർന്ന സൂചിക 39500 എന്ന പ്രതിബന്ധം മറികടന്ന് ദിവസത്തെ ഉയർന്ന നിലയായ 39608 രേഖപ്പെടുത്തി. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 173 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 39283 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (+1.5%), Nifty Media (+2.7%), Nifty Metal (+3.2%), Nifty Realty (+2.2%) എന്നീ മേഖലാ സൂചികകൾ ഇന്ന് നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 0.5 ശതമാനം നഷ്ടത്തിലാണ് അടച്ചത്.

നിർണായക നീക്കങ്ങൾ

നിഫ്റ്റി മെറ്റൽ ബുള്ളിഷായി തുടർന്നു.

JSW Steel (+4.8%), Hindalco (+4.7%), Coal India (+4.5%), Tata Steel (+2.3%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Jindal Steel (+3%), SAIL (+3.5%), Vedanda (+4.7%) എന്നിവയും നേട്ടത്തിൽ അടച്ചു.

Bharti Airtel (-2.4%) ഓഹരി ലാഭമെടുപ്പ് തുടർന്നതിന് പിന്നാലെ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

അനുബന്ധ സ്ഥാപനത്തിന് ഓട്ടോ മൊബൈൽ മേഖലയിൽ നിന്നും ഓർഡർ ലഭിച്ചതിന് പിന്നാലെ L&T (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

ബാങ്കിംഗ് ഓഹരികൾ ഇന്ന് കയറിയിറങ്ങി കാണപ്പെട്ടു. ICICI Bank (+2%), Axis Bank (+1.6%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു. HDFC Bank (-1.1%),IndusInd Bank (-1.5%) എന്നിവ നഷ്ടത്തിൽ അടച്ചു.

HCL Tech (+1.9%), Infy (+1.8%), MindTree (+1.7%), MPhasis (+2.6%),
Wipro (+1.1%) എന്നീ നിഫ്റ്റി ഐടി ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.

സിമന്റ് ഓഹരികളായ India Cements (+6.6%), Ambuja Cements (+2.9%), JK Cement (+1.3%), Shree Cements (+1.4%) എന്നിവ നേട്ടത്തിൽ അടച്ചു.

Shree Renuka Sugar (+5%), Balram Chini (+3%), Dwarikesh Sugar (+5.3%), Dhampur Sugar (+2.9%), EID Parry (+2.5%) എന്നീ ഷുഗർ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഡിസൈൻ, 5ജി ഔട്ട് ഡോർ സ്മാോൾ സെൽ ഉത്പന്നങ്ങളുടെ വിപുലീകരണം എന്നിവയ്ക്കായി ക്വാൽകോം യുഎസ്എയുമായി ചേർന്നതിന് പിന്നാലെ HFCL (+3.8%) നേട്ടത്തിൽ അടച്ചു.

1000 കോടി രൂപയുടെ അധിക വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിൽ SpiceJet (+8.7%) ഓഹരി നേട്ടത്തിൽ അടച്ചു.

മഹാരാഷ്ട്രയിൽ ഹൈഡ്രോ പമ്പ് സംഭരണ ​​പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാറിൽ അനുബന്ധ സ്ഥാപനം ഒപ്പുവച്ചതിന് പിന്നാലെ JSW Energy (+12.7%) ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിലെ ബിസിനസ് അപ്പ്ഡേറ്റുകൾ പുറത്തുവന്നതിന് പിന്നാലെ Ujjivan Small Finance Bank (+4.9%) ഓഹരി നേട്ടത്തിൽ അടച്ചു.

ജെപി മോർഗൻ വെയിറ്റേജ് ഉയർത്തിയതിന് പിന്നാലെ Persistent Systems (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു.

സോണി ഗ്രൂപ്പുമായി ലയനം നടത്താൻ സിസിഐയുടെ അനുമതി ലഭിച്ചതിന് പിന്നാലെ Zee Entertainment (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

അവധിക്ക് ശേഷം ചാഞ്ചാട്ടത്തിന് വിധേയമായി വിപണി.

ഇന്നലെ യുഎസ് വിപണി നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ചൊവ്വാഴ്ച സൂചിക ശക്തമായ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഇന്നലെ ഇന്ത്യൻ വിപണി അവധി ആയിരുന്നു. ഇക്കാരണത്താലാണ് വിപണി ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചത്.

വിപണി ഇന്ന് ടെക്നിക്കലി ശക്തമായ നീക്കം കാഴ്ചവെച്ചു. ബാങ്ക് നിഫ്റ്റി ബ്രേക്ക് ഔട്ട് നടത്താൻ ശ്രമിച്ചപ്പോഴും നിഫ്റ്റി 17420ൽ സമ്മർദ്ദം രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ നിഫ്റ്റി 17280ലേക്ക് വീണേക്കാം. എന്നാൽ അതിന് താഴേക്ക് നാളെ പോകാനിടയില്ല.

ബാങ്ക് നിഫ്റ്റി ദിവസത്തിൽ ശക്തമായി താഴേക്ക് നീങ്ങിയതായി കാണാം. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും ഏകദേശം ഒരു ശതമാനത്തോളമാണ് സൂചിക വീണത്. എന്നാൽ നിഫ്റ്റിയെ 17400ന് താഴെയായി നിലനിർത്തിയത് ഒരുപക്ഷേ നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കമായിരിക്കാം.

മുൻ ദിവസത്തെ സപ്പോർട്ട് ലെവലിൽ ഫിൻനിഫ്റ്റി പിന്തുണ തേടിയതായി കാണാം. വ്യക്തമായ ദിശ മനസിലാക്കാനായി സൂചികയുടെ നാളത്തെ നീക്കം ശ്രദ്ധിക്കുക.

റിലയൻസിന് നേട്ടം നിലനിർത്താൻ സാധിച്ചില്ല. എന്നിരുന്നാലും സൂചിക 2418ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്കിന് 1426-30 എന്നത് അടുത്ത സപ്പോർട്ട് ആകുമെന്ന് പ്രതീക്ഷിക്കാം.

നിഫ്റ്റി ഐടിയിൽ ഫലങ്ങൾ വരുന്നതിന് മുമ്പായി ഒരു റാലി നടന്നേക്കാം. വരും ദിവസങ്ങളിൽ നാസ്ഡാക് എങ്ങനെ വ്യാപാരം അവസാനിപ്പിക്കുമെന്ന് നോക്കി കാണാം.

ഇന്ത്യയുടെ സെപ്റ്റംബറിലെ പിഎഐ 55.1 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 58.2 ആയിരുന്നു.

മാർക്കറ്റ്ഫീഡ് യൂടുബിലെ ലൈഫ് മാർക്കറ്റ് ഷോ നിങ്ങൾ കണ്ട് കാണുമെന്ന് കരുതുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വ്യക്തമാക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023