യുഎസിലെ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ സുപ്രധാന സപ്പോർട്ട് നഷ്ടപ്പെടുത്തി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
16000 support broken again where next post market analysis
undefined

ഇന്നത്തെ വിപണി വിശകലനം


പ്രധാന സപ്പോർട്ടുകൾ തകർത്ത് താഴേക്ക് വീണ് വിപണി, നിഫ്റ്റി 15900 റേഞ്ചിലേക്ക് എത്തപ്പെട്ടു.

16128 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ താഴേക്കാണ് നീങ്ങിയത്. 16000 എന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക ദിവസത്തെ താഴ്ന്ന നിലയായ 15950ലേക്ക് തള്ളപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/0.57 ശതമാനം താഴെയായി 15966 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും ഇന്ന് 550 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 35000 എന്ന സപ്പോർട്ട് തകർത്ത സൂചിക വീണ്ടും താഴേക്ക് വീണ്
34750ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 304 പോയിന്റുകൾ/ 0.87 ശതമാനം താഴെയായി 34827 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി(-0.87%), നിഫ്റ്റി ഫിൻസെർവ്(-0.97%), നിഫ്റ്റി എഫ്.എം.സി.ജി(+0.94%), നിഫ്റ്റി മെറ്റൽ(+0.80%) എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഫാർമ(+1.3%) മാത്രം നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണിക ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

അടുത്തിടെ നടന്ന പതനത്തിൽ നിന്നും Divis Lab (+2.4%) ശക്തമായ വീണ്ടെടുക്കൽ നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Auro Pharma (+4.5%), Cipla (+1.8%), Granules (+2.3%), SunPharma (+1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഇൻഫ്രാ അനുബന്ധ ഓഹരികളായ JSW Steel (+2.4%), Ramco Cements (+2.4%), Grasim (+1.3%), Asian Paints (+1.6%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി.

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ IndusInd Bank (-3.3%) താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയുടെ ഭാഗമായി.

HDFC (-2.7%), HDFC Bank (-2.4%), Reliance (-1.7%), TCS (-1.4%), HCL Tech (-1%), ICICI Bank (-0.88%) എന്നീ ഹെവിവെയിറ്റ് ഓഹരികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികിയിലേക്ക് തള്ളപ്പെട്ടു.

പ്രതിവർഷം 1.05 മില്യൺ ടൺ  കൈകാര്യം ചെയ്തതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ Anthony Waste Handling (+5.8%) ഓഹരി നേട്ടത്തിൽ അടച്ചു.

IDBI Bank (+4.6%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

ഷെയർ ബൈബാക്കിനായി കമ്പനി പദ്ധതിയിടുന്നതിനെ തുടർന്ന് Care Rating (+15.2%) ഓഹരി ഇന്ന് ഉയർന്ന വോള്യത്തിൽ നേട്ടത്തിൽ അടച്ചു.

ഒന്നാം പാദഫലങ്ങൾ പ്രതീക്ഷയ്ക്ക് താഴെയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ HCL Tech (-1%) 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് തള്ളപ്പെട്ടു.

വിപണി മുന്നിലേക്ക്

വിപണി ഒരിക്കൽ കൂടി രണ്ട് പ്രധാന സപ്പോർട്ടുകൾ തകർത്ത് താഴേക്ക് വീണിരിക്കുകയാണ്. 16000 നിഫ്റ്റിക്കും, 35000 ബാങ്ക് നിഫ്റ്റിക്കും നഷ്ടമായി.

ഈ നിലകൾ മറികടന്നതിന് പിന്നാലെ വളരെ അധികം കോൾ ബിൽഡ് അപ്പ് രൂപപ്പെട്ടിട്ടുള്ളതായി കാണാം. ഇവ പ്രതിബന്ധമായി മാറിയേക്കാം.
ഇന്നലെ ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകൾ വിലക്കയറ്റം കുറഞ്ഞു എന്ന സൂചന നൽകിയിരുന്നു. അതേസമയം പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിൽ തന്നെയാണുള്ളത്.

ഇന്ന് രാത്രി യുഎസിന്റെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരും. നിലവിൽ യുഎസ് മാർക്കറ്റ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് നിലനിർത്താൻ സാധിച്ചാൽ ഒരു ഗ്യാപ്പ് അപ്പ് സാധ്യത തള്ളിക്കളയാനാകില്ല.

നാളെ ആഴ്ചയിലെ എക്സ്പെയറി ആണ്. യുഎസ് വിപണിക്ക് ഒപ്പം ശക്തമായ നീക്കത്തിനുള്ള സാധ്യത നിൽക്കുന്നു. ഗ്യാപ്പ് അപ്പ് ഉണ്ടായാൽ
ദിവസം മുഴുവൻ ഒരു വീണ്ടെടുക്കൽ നടത്താനുള്ള സാധ്യതയും കാണപ്പെടുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023